ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. ഓക്സിജൻ നൽകുന്നത് തുടരുകയാണെന്ന് ‌വത്തിക്കാൻ. ഗസ്സയിലെ ഇടവക വികാരിയുമായി മാർപാപ്പ ഫോണിൽ സംസാരിച്ചതായും റിപ്പോർട്ടുകൾ. ഈമാസം പതിനാലിനാണ് ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് മാർപാപ്പയെ ആശുപത്രിയിലേക്ക് മാറ്റിയത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് പുറമെ വൃക്കകൾക്കും തകരാർ സംഭവിച്ചുവെന്നാണ് മെഡിക്കൽ റിപ്പോർട്ടുണ്ടായിരുന്നു.

തനിക്കായി പ്രാർഥിക്കുന്നവർക്ക് നന്ദി അർപ്പിച്ച് മാർപാപ്പ കഴി‍ഞ്ഞ ദിവസം എക്സിൽ പോസ്റ്റ് ചെയ്തിരുന്നു. പത്ത് ദിവസം മുമ്പാണ് മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ന്യുമോണിയയുടെ സങ്കീർണതയായി സംഭവിക്കാവുന്ന രക്തത്തിലെ ഗുരുതരമായ അണുബാധയായ സെപ്‌സിസ് ആരംഭിക്കുന്നതാണ് മാർപാപ്പ നേരിടുന്ന പ്രധാന പ്രശ്നമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

88കാരനായ മാർപാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് സിഎടി സ്കാൻ നടത്തിയതിനെത്തുടർന്നാണ് അദ്ദേഹത്തിന് ന്യൂമോണിയ ബാധിച്ചതായി സ്ഥിരീകരിക്കപ്പെട്ടതെന്ന് വത്തിക്കാൻ പ്രെസ് ഓഫീസ് അറിയിക്കുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*