
എഎപി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാളിനെ രാജ്യസഭയിലേക്ക് എത്തിക്കാൻ നീക്കം. ലുധിയാന വെസ്റ്റ് നിയമസഭ ഉപതിരഞ്ഞെടുപ്പിൽ രാജ്യസഭാ എംപി സഞ്ജീവ് അറോറ മത്സരിക്കും. ഇതിനായി ആം ആദ്മി പാർട്ടി സഞ്ജീവ് അറോറയെ നാമനിർദ്ദേശം ചെയ്തു. ഉപതെരഞ്ഞെടുപ്പിൽ സഞ്ജീവ് അറോറ വിജയിച്ചാൽ എംപി സ്ഥാനം രാജിവയ്ക്കും. ഈ ഒഴിവിലേക്ക് കെജ്രിവാളിനെ എത്തിക്കാനാണ് നീക്കം.
ആം ആദ്മി പാർട്ടിയുടെ ഡൽഹിയിൽ ചേർന്ന യോഗത്തിൽ ഈ കാര്യങ്ങൾ ചർച്ച ചെയ്തിരുന്നു.പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മൻ ആണ് യോഗത്തിൽ ഇത്തരമൊരു നിർദേശം മുന്നോട്ടുവച്ചത്. ഡൽഹി നിയമസഭാ മണ്ഡലത്തിലെ തോൽവിക്കും സംസ്ഥാനത്ത് പാർട്ടിക്ക് ഏറ്റ കനത്ത തിരിച്ചടിക്കും പിന്നാലെ പൊതുരംഗത്ത് അത്ര സജീവമല്ല കെജ്രിവാൾ.
ദേശീയ രാഷ്ട്രീയത്തിൽ കെജ്രിവാളിന്റെ പ്രധാന്യം കുറയുന്നത് പാർട്ടിയുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുമെന്നത് കൂടി കണക്കിലെടുത്താണ് ദേശീയ കൺവീനറെ രാജ്യസഭയിലേക്ക് എത്തിക്കണമെന്ന ആവശ്യം ഒരു വിഭാഗം നേതാക്കൾ ഉയർത്തിയത്.
Be the first to comment