എമ്പുരാനിലെ മോഹൻലാലിന്റെ ക്യാരക്റ്റർ പോസ്റ്റർ പുറത്ത്

മലയാളം കണ്ട ഏറ്റവും ബ്രഹ്‌മാണ്ഡ ചിത്രമായ എമ്പുരാനിലെ, മോഹൻലാലിന്റെ ക്യാരക്റ്റർ പോസ്റ്റർ റിലീസ് ചെയ്തു. അബ്രാം ഖുറേഷി എന്ന കഥാപാത്രത്തിന്റെ പോസ്റ്ററിന് വേണ്ടി കാത്തിരുന്ന ആരാധകർ പോസ്റ്റർ സോഷ്യൽ മീഡിയയിൽ ആഘോഷമാക്കിയിരിക്കുകയാണ്. ലൂസിഫർ ക്ലൈമാക്സിലെ പോലെ കറുത്ത ഷർട്ട് ധരിച്ച് കൊണ്ട് കത്തി പടരുന്ന അഗ്നിക്ക് നടുവിൽ നിൽക്കുന്ന അബ്രാം ഖുറേഷിയെയാണ് പോസ്റ്ററിൽ കാണിച്ചിട്ടുള്ളത്.

പോസ്റ്റർ റിലീസിന് മണിക്കൂറുകൾ മുൻപ് അബ്രാം ഖുറേഷിയുടെ കണ്ണുകളുടെ ചിത്രം പൃഥ്വിരാജ് പോസ്റ്റ് ചെയ്തിരുന്നു. ചിത്രത്തിന്റെ ക്യാപ്ഷ്യനായി, ‘അയാളുടെ കണ്ണുകളിലേയ്ക്ക് സൂക്ഷിച്ചു നോക്കിയാൽ, നരകത്തിന്റെ ആഴങ്ങളിൽ ആളി കത്തുന്ന തീ നിങ്ങൾക്ക് കാണാം’, അബ്രാം. സ്റ്റീഫൻ. ദി ഓവർലോർഡ് ‘ എന്നും പ്രിത്വിരാജ് കുറിച്ചിട്ടുണ്ട്.

എമ്പുരാൻ തന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ സിനിമയായിട്ടാണ് കാണുന്നതെന്നാണ് മോഹൻലാൽ പറഞ്ഞത്. ലൂസിഫറിനേക്കാൾ വലുപ്പത്തിൽ രണ്ടാ ഭാഗം ചിത്രീകരിച്ചിട്ടുണ്ട് എന്നും, പൃഥ്വിരാജ് എന്ന സംവിധായകന്റെ ഏറ്റവും ശ്രദ്ധേയമായ ചിത്രമാകുമിതെന്നും മോഹൻലാൽ സ്പെഷ്യൽ വിഡിയോയിൽ പറയുന്നു.

“ഖുറേഷി അബ്രാം എങ്ങനെ അയാളുടെ ലോകത്തെ പ്രശ്ങ്ങളും, കേരളം അഭിമുഖീകരിക്കുന്ന ഇപ്പോഴത്തെ പുതിയ പ്രശ്നങ്ങളും പരിഹരിക്കുന്നു എന്നതാണ് എമ്പുരാന്റെ കഥ. ഈ കഥാപാത്രത്തിന്റെ മുഴുവൻ കഥ അറിയണമെങ്കിൽ ഈ സിനിമ പരമ്പരയിലെ മൂന്നാം ചിത്രവും നിങ്ങൾ കാണേണ്ടിയിരിക്കുന്നു. അതുകൊണ്ട് എമ്പുരാന്റെ അവസാനം മൂന്നാം ഭാഗത്തിലേക്കുള്ള സൂചനയും പറഞ്ഞു വെക്കുന്നുണ്ട്” മോഹൻലാൽ പറയുന്നു.

രാവിലെ പത്തു മണിക്ക് പ്രിത്വിരാജ് അവതരിപ്പിക്കുന്ന സായിദ് മസൂദ് എന്ന കഥാപാത്രത്തിന്റെ പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തു വിട്ടിരുന്നു. ലൂസിഫറിൽ പറയാത്ത സായിദ് മസൂദിന്റെ കഥയും വളരെ ചുരുക്കത്തിൽ എമ്പുരാനിൽ കാണാം എന്നാണ് പ്രിത്വിരാജ് പറഞ്ഞത്. മാർച്ച് 27 വേൾഡ് വൈഡ് ആയി റിലീസിനൊരുങ്ങുന്ന എമ്പുരാന്റെ ട്രെയ്‌ലറിനായി കാത്തിരിക്കുകയാണ് ആരാധകർ.

Be the first to comment

Leave a Reply

Your email address will not be published.


*