
സിപിഐ നേതാവും മുന്‍ എംഎല്‍എയുമായ പി രാജു അന്തരിച്ചു. അര്‍ബുദബാധിതനായി കൊച്ചിയിലെ റെനൈ മെഡിസിറ്റിയില്‍ ചികിത്സയിലായിരുന്നു. 73 വയസായിരുന്നു. സിപിഐ എറണാകുളം ജില്ലാ സെക്രട്ടറിയായും പി രാജു മുന്‍പ് പ്രവര്‍ത്തിച്ചിട്ടുണ്ട്. പറവൂര്‍ മണ്ഡലത്തില്‍ നിന്ന് ഇദ്ദേഹം രണ്ട് തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
അര്‍ബുദ ബാധിതനായി ഏറെക്കാലമായി ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി രോഗം അതീവ ഗുരുതരമായതോടെ പി രാജുവിനെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു. രാവിലെയോടെയാണ് മരണം സ്ഥിരീകരിച്ചത്.
കരിമണല്‍ ഖനന വിഷയത്തില്‍ പി രാജു പാര്‍ട്ടി മുഖപത്രമായ ജനയുഗത്തിലെഴുതിയ ലേഖനം ഈ അടുത്ത കാലത്ത് ഏറെ ശ്രദ്ധ നേടിയിരുന്നു. പാര്‍ട്ടിയുടെ പ്രഖ്യാപന നിലപാടിന് വിരുദ്ധമായ കാഴ്ചപ്പാടാണ് ലേഖനത്തിലുള്ളതെന്നായിരുന്നു വിമര്‍ശനങ്ങള്‍. ഇതിന് പിന്നാലെ പി രാജുവിനെ സംസ്ഥാന കൗണ്‍സിലില്‍ നിന്ന് ജില്ലാ കൗണ്‍സിലിലേക്ക് തരംതാഴ്ത്തിയിരുന്നു. പിന്നാലെ പാര്‍ട്ടിയിലെ വിഭാഗീയതയുടെ ഇരയാണ് താനെന്ന് പി രാജു മാധ്യമങ്ങളോട് പറഞ്ഞതും അടുത്തിടെ കേരളത്തില്‍ ഏറെ ചര്‍ച്ചയായിരുന്നു.
Be the first to comment