
വരും വര്‍ഷങ്ങളില്‍ സ്തനാര്‍ബുദം ബാധിച്ചു മരിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടാകാമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. 2050 ഓടെ മരണനിരക്കില്‍ 68 ശതമാനം വരെ വര്‍ധനവുണ്ടാകാമെന്നാണ് ലോകാരോഗ്യ സംഘടനയുടെ കാന്‍സര്‍ ഏജന്‍സിയായ ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ കാന്‍സര്‍ (ഐഎആര്‍സി) റിപ്പോര്‍ട്ട്.
ഇരുപതു സ്ത്രീകളില്‍ ഒരാള്‍ക്ക് സ്തനാര്‍ബുദം എന്ന നിലയിലേക്ക് നിലവിലെ പ്രവണത എത്തിക്കുമെന്നും ഐഎആര്‍സി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. 2022-ല്‍ ലോകത്ത് ഏകദേശം 23 ലക്ഷം സ്ത്രീകള്‍ക്ക് സ്തനാര്‍ബുദം സ്ഥിരീകരിച്ചു. ഇതില്‍ 670,000 പേര് മരിച്ചുവെന്നും ഐഎആര്‍സി റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗോളതലത്തില്‍ സ്ത്രീകളില്‍ ഏറ്റവുമധികം കാണപ്പെടുന്ന കാൻസർ ആണ് സ്തനാര്‍ബുദം.
പ്രായം, ജീവിതശൈലി, ആരോഗ്യ സേവനങ്ങളുടെ ലഭ്യതക്കുറവ്, നഗരവല്‍ക്കരണം, പ്രത്യുല്പാദന രീതിയിലെ മാറ്റങ്ങള്‍ തുടങ്ങിയ ഘടകങ്ങള്‍ സ്തനാര്‍ബുദ നിരക്കില്‍ വന്‍ തോതില്‍ വര്‍ധനവുണ്ടാക്കാം. നിലവിലെ പ്രവണതകള്‍ തുടര്‍ന്നാല്‍ അടുത്ത 25 വര്‍ഷത്തില്‍ സ്തനാര്‍ബുദ റിപ്പോര്‍ട്ട് ചെയ്യുന്ന നിരക്കില്‍ 38 ശതമാനം വര്‍ധനവും മരണനിരക്കില്‍ 68 ശതമാനം വരെയും ഉയരാമെന്ന് റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്കുന്നു.
2050 ആകുമ്പോഴേക്കും ലോകമെമ്പാടും പ്രതിവര്‍ഷം 3.2 ദശലക്ഷം പുതിയ കേസുകളും 1.1 ദശലക്ഷം മരണങ്ങളും ഉണ്ടാകുമെന്ന് പഠനത്തില്‍ പറയുന്നു.
Be the first to comment