മയക്കുമരുന്ന് സംഘങ്ങൾക്ക് പിന്നിൽ മതതീവ്ര സംഘടനകളെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ

മയക്കുമരുന്ന് സംഘങ്ങൾക്ക് പിന്നിൽ മതതീവ്ര സംഘടനകളെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. നാല് മയക്ക് മരുന്ന് കേസ് പിടിച്ചാൽ രണ്ടെണ്ണം മത തീവ്ര സംഘടന രണ്ടെണ്ണം ഡി.വൈ.എഫ്.ഐ. സിപിഐഎം ലോക്കൽ ബ്രാഞ്ച് നേതാക്കൾ പ്രതികൾക്ക് ഒത്താശ ചെയുന്നു. സംസ്ഥാനത്തിന്റെ ക്രമസമാധാന നില ഭയാനകമെന്നും സുരേന്ദ്രൻ ആരോപിച്ചു.

ഏത് നിമിഷം വേണേലും ആരും കൊല്ലപ്പെടാം. കൊച്ചു കുട്ടികൾ മുതൽ വയോജനങ്ങൾ വരെ കൊല്ലപ്പെടുന്നു. വിദേശ സിനിമകളിൽ കാണുന്നത് പോലെ ഉള്ള ക്രൂരത. കേരളത്തിൽ മയക്കു മരുന്ന് സുലഭം.

യുപി സ്വകൂളുകൾക്ക് മുൻപിൽ വരെ മയക്ക്മരുന്ന് കിട്ടുന്നു. സാധാരണ സംഭവം ആയി കാണാൻ കഴിയില്ല. രാസലഹരിയുടെ ഉറവിടം എവിടെ. പിണറായിയുടെ പൊലീസ് ഏത് മാളത്തിൽ. മുഖ്യമന്ത്രി കൈമലർത്തുന്നു. കേരളം ജീവിക്കാൻ കഴിയാത്ത നാടായി മാറുന്നുവെന്നും അദ്ദേഹം വിമർശിച്ചു.

ബിജെപി ലഹരിക്ക് എതിരെ പ്രചാരണവും പ്രതിഷേധവും സംഘടിപ്പിക്കും. മാർച്ച്‌ 8 ന് സ്ത്രീകളെ അണിനിരത്തി പ്രതിഷേധം നടത്തും. ബോധവത്കരണം ശക്തമാക്കാൻ ബിജെപി മുൻകൈ എടുക്കും. വെഞ്ഞാറമൂട് കൊലപാതക കേസ് പ്രതി പരിശീലനം കിട്ടിയ ആളാണ്.

PFI നിരോധനത്തിനു പിന്നാലെ അവരുടെ സ്ലീപ്പിങ് സെല്ലുകൾ സജീവം. ഇക്കാര്യങ്ങൾ പരിശോധിക്കപ്പെടണം. പി സി ജോർജ് കൂടുതൽ ഊർജതോടെ ഇരിക്കുന്നുവെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*