രാസലഹരി വ്യാപനത്തിനെതിരെ സാമൂഹ്യ-രാഷ്ട്രീയ ശക്തികൾ മുന്നിട്ടിറങ്ങണം; ബിനോയ് വിശ്വം

രാസലഹരി വ്യാപനത്തിനെതിരെ എല്ലാ സാമൂഹ്യ-രാഷ്ട്രീയ ശക്തികളും മുന്നിട്ടിറങ്ങണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആഹ്വാനം ചെയ്തു. രാസലഹരി വ്യാപനമാണ് കേരളം നേടുന്ന വലിയ വിപത്ത്. ലഹരിയുടെ സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവും മനശാസ്ത്രപരവുമായ ഘടകങ്ങൾ തിരിച്ചറിയണം. അത് മനസിലാക്കി കൊണ്ടുളള ജനകീയ പ്രക്ഷോഭമാണ് ഉയർന്ന് വരേണ്ടതെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.

ഇന്നത്തെ സങ്കീർണ സാഹചര്യം മുതലെടുത്തുകൊണ്ട് രാഷ്ട്രീയ ലാഭം കൊയ്യാനുള്ള പ്രതിപക്ഷ നീക്കം ജനങ്ങൾ തള്ളിക്കളയും. എല്ലാ വിഭാഗീയ ചിന്തകളും വെടിഞ്ഞ് ജനങ്ങളാകെ ഒന്നിക്കേണ്ട വേളയിൽ പാർട്ടിയുടേതായ എല്ലാ പങ്കും വഹിക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടി സജ്ജം ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*