കൊച്ചിയിൽ പ്ലസ് വൺ വിദ്യഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി: എറണാകുളം പുത്തൻ വേലികരയിൽ പ്ലസ് വൺ വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചുവഴി ആളുങ്കപറമ്പിൽ സുധാകരന്‍റെ മകൻ അമ്പാടിയാണ് മരിച്ചത്. അച്ഛനും അമ്മയും ആശുപത്രിയിൽ പോയി മടങ്ങി എത്തിയപ്പോഴാണ് വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കുട്ടിയുടെ മൃതദേഹം കണ്ടത്.

അമ്പാടിയുടെ അമ്മ അർബുദ ​രോ​ഗ ബാധിതയാണ്. അമ്മയുടെ രോ​ഗത്തില്‍ കുട്ടി അസ്വസ്ഥതനായിരുന്നു എന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മരണം കാരണം വ്യക്തമായിട്ടില്ല.

Be the first to comment

Leave a Reply

Your email address will not be published.


*