
ലണ്ടൻ : യുകെയിലെ സ്വിണ്ടനിൽ മലയാളി പെൺകുട്ടി അന്തരിച്ചു. കോട്ടയം ഉഴവൂർ സ്വദേശികളായ കെ.സി. തോമസ്, സ്മിത ദമ്പതികളുടെ മകൾ ഐറിൻ സ്മിത തോമസ് (11) ആണ് മരിച്ചത്. കഴിഞ്ഞ രണ്ടു വര്‍ഷമായി ന്യൂറോളജിക്കല്‍ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.
ഒരു വര്‍ഷം മുൻപാണ് ഐറിന്റെ കുടുംബം യുകെയിലെത്തിയത്. മൃതദേഹം നാട്ടിൽ സംസ്കരിക്കാൻ ആണ് കുടുംബാംഗങ്ങൾ ആഗ്രഹിക്കുന്നത്. അതിനായുള്ള ക്രമീകരണങ്ങൾ വില്‍ഷെയര്‍ മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്നു വരികയാണ്.മറ്റു നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പൊതുദര്‍ശനവും നടത്തിയ ശേഷമായിരിക്കും മൃതദേഹം കൊണ്ടുപോവുക.
Be the first to comment