
മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങിന്റെ സ്മാരകം നിർമിക്കാൻ കുടുംബത്തിന്റെ അനുമതി.ഡൽഹിയിലെ രാജ്ഘട്ടിനടുത്തുള്ള രാഷ്ട്രീയ സ്മൃതി സ്ഥലിൽ സ്മാരകം നിർമിക്കാൻ ആണ് സർക്കാരിന് അനുമതി നൽകിയത്. ഡോ. മൻമോഹൻ സിങ്ങിന്റെ ഭാര്യ ഗുർഷരൺ കൗർ സർക്കാരിന് ഔദ്യോഗികമായി കത്ത് നൽകി.
കഴിഞ്ഞയാഴ്ച, കുടുംബം സ്ഥലം സന്ദർശിച്ചിരുന്നു. മുൻ പ്രധാനമന്ത്രി ചന്ദ്രശേഖർ, മുൻ രാഷ്ട്രപതിമാരായ ഗ്യാനി സെയിൽ സിംഗ്, പ്രണബ് മുഖർജി എന്നിവരുടെ സമാധി സ്ഥലങ്ങൾക്ക് നടുക്കാണ് സ്ഥലം കണ്ടെത്തിയത്.
ഇന്ത്യയുടെ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ശില്‍പിയായിരുന്ന മന്‍മോഹന്‍ സിങ് ഡിസംബർ 26 നാണ് അന്തരിച്ചത്. 92 വയസായിരുന്നു. ഡല്‍ഹി എയിംസിലായിരുന്നു അന്ത്യം.
Be the first to comment