
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ പ്രതി അഫാന്റെ വക്കാലത്ത് ഒഴിഞ്ഞ് അഭിഭാഷകൻ. അഡ്വ. ഉവൈസ് ഖാനാണ് കെപിസിസി ഇടപെടലിനെ തുടർന്ന് പ്രതിയുടെ വക്കാലത്ത് ഒഴിഞ്ഞത്. കോൺഗ്രസിന്റെ ആര്യനാട് ബ്ലോക്ക് പ്രസിഡൻ്റാണ് ഉവൈസ് ഖാൻ.അഫാന്റെ കേസ് ഏറ്റെടുത്തതിനെതിരെ കെപിസിസിക്ക് പരാതി കിട്ടിയിരുന്നു. ഇത് കോൺഗ്രസിന് അവമതിപ്പുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് കെപിസിസി പ്രസിഡന്റിന് പരാതി നൽകിയത്.
ഇന്ന് അഫാനുമായി കൊല്ലപ്പെട്ട സൽമാബീവിയുടെ താഴെ പാങ്ങോടുള്ള വീട്ടിൽ പോലീസ് തെളിവെടുപ്പ് നടത്തും. സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ സുരക്ഷാ സന്നാഹത്തോടെയാണ് പ്രതിയെ തെളിവെടുപ്പിനായി എത്തിക്കുക. അഫാനെ കാണാൻ നാട്ടുകാരുടെ വലിയൊരു കൂട്ടം തന്നെ സ്ഥലത്ത് തമ്പടിച്ചിട്ടുണ്ട്.
അതേസമയം, രാവിലെ ആറരയോടെ അഫാൻ പോലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ തല കറങ്ങി വീണു. രക്തസമ്മര്‍ദത്തിലെ വ്യതിയാനമാണ് കുഴഞ്ഞുവീഴാനുള്ള കാരണമെന്ന് പോലീസ് അറിയിച്ചു. കാര്യമായ ആരോഗ്യ പ്രശ്നമില്ലെന്നാണ് ഡോക്ടര്‍ പറഞ്ഞത്. കല്ലറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം അഫാനെ പാങ്ങോട് സ്റ്റേഷനിലേക്ക് തിരിച്ചയക്കുകയായിരുന്നു.
Be the first to comment