‘പത്തനംതിട്ടയിൽ കഞ്ചാവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകൻ പിടിയിൽ’; മുമ്പും രണ്ട് തവണ കഞ്ചാവ് കേസിൽ പിടിക്കപ്പെട്ടിരുന്നു

പത്തനംതിട്ടയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കഞ്ചാവുമായി പിടിയിൽ. നസീബ് സുലൈമാൻ ആണ് പിടിയിലായത്. നസീബിന്റെ പക്കൽ നിന്നും 300ഗ്രാം കഞ്ചാവ് പിടികൂടി. മുൻപും രണ്ട് തവണ കഞ്ചാവ് കേസിൽ ഇയാൾ പിടിയിലായിരുന്നു. എക്സൈസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റിൻ്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്

സ്ഥിരം കുറ്റവാളി എന്ന നിലയിൽ എക്സൈസ് നിരീക്ഷണത്തിൽ ആയിരുന്നു പ്രതി. നസീബിന്റെ കുമ്പഴയിലെ വാടകവീട്ടിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വി റോബർട്ടിന്റെ നിർദ്ദേശപ്രകാരം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. 300 ഗ്രാം കഞ്ചാവാണ് പ്രതിയുടെ പക്കൽ നിന്നും കണ്ടെടുത്തത്. ഒരു വർഷം മുൻപും ഇയാൾക്കെതിരെ എക്സൈസ് കഞ്ചാവ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*