
പാലാ: മയക്കുമരുന്ന് മാഫിയ വിദ്യാർഥികളെ കരുവാക്കുമ്പോൾ വിദ്യാർഥികളെത്തന്നെ ഉപയോഗിച്ച് ലഹരിക്കെതിരേ നമ്മൾ പോരാടണമെന്നും ഇതിന് അധ്യാപകരും രക്ഷിതാക്കളും മുൻകൈയെടുക്കണമെന്നും പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ആവശ്യപ്പെട്ടു. ലഹരി ഭീകരതയ്ക്കെതിരേ പാലായിൽ നടത്തിയ അടിയന്തര സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്.
ലഹരി മാഫിയയുടെ പിടിയിൽ നിന്നും കുട്ടികളെ രക്ഷിക്കുന്നതിൽ കുടുംബങ്ങൾക്ക് വലിയ പങ്ക് വഹിക്കാൻ കഴിയുമെന്ന് മാർ കല്ലറങ്ങാട്ട് പറഞ്ഞു. കേരളത്തിലെ സാമൂഹികാന്തരീക്ഷം ഇന്ന് വളരെയേറെ മാറിയിരിക്കുന്നു. മദ്യവും മയക്കുമരുന്നും സമൂഹത്തെ വല്ലാതെ ബാധിച്ചു. ഇതിനെതിരേ ഉണർന്നു പ്രവർത്തിക്കേണ്ട സമയമാണിത്.
കുട്ടികൾ മാതാപിതാക്കന്മാരിൽനിന്നും അധ്യാപകരിൽനി ന്നും സമൂഹത്തിൽനിന്നും സഭയിൽനിന്നുമൊക്കെ അകലുന്ന പ്രവണത വർധിച്ചുവരുന്നത് ആശങ്കാജനകമാണ്. അക്രമ വാസന പോത്സാഹിപ്പിക്കുന്ന സിനിമകൾ വർധിച്ചുവരുന്നു. മയക്കുമരുന്ന് ഉപയോഗത്തിനെതിരേ മയക്കുവെടി വയ്ക്കേണ്ട സമയമാണെന്നും അധികാരമുള്ളവർ പറയുമ്പോഴാണ് ലഹരിമാഫിയയുടെ പ്രവർത്തനം ഫലപ്രദമായി നിയന്ത്രിക്കാൻ സാധിക്കുന്നതെന്നും ബിഷപ് പറഞ്ഞു.
പാലാ രൂപത കെസിബിസി ടെംപറൻസ് കമ്മീഷൻ്റെ നേതൃ ത്വത്തിൽ ളാലം പുത്തൻപള്ളി പാരിഷ് ഹാളിൽ നടന്ന സമ്മേ ളനത്തിൽ ടെംപറൻസ് കമ്മീഷൻ സംസ്ഥാന ജനറൽ സെക്ര ട്ടറി പ്രസാദ് കുരുവിള അധ്യക്ഷത വഹിച്ചു. ആൻ്റോ ആന്റണി എംപി, എംഎൽഎമാരായ മാണി സി. കാപ്പൻ, മോൻസ് ജോസഫ്, സെബാസ്റ്റ്യൻ കുളത്തുങ്കൽ, മുൻ എംഎൽഎ പി.സി. ജോർജ്, രൂപത കോർപറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി സെക്രട്ടറി ഫാ.ജോർജ് പുല്ലുകാലായിൽ, രൂപത ഡയറക്‌ടർ ഫാ. ജേക്കബ് വെള്ളമരുതുങ്കൽ, റവ.ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ, ജില്ലാ പഞ്ചായത്തംഗങ്ങളായ നിർമല ജിമ്മി, ഷോൺ ജോർജ്, ജോസ്മോൻ മുണ്ടയ്ക്കൽ, രാജേഷ് വാളി പ്ലാക്കൽ, പി.എം. മാത്യു, പാലാ മുനിസിപ്പൽ ചെയർമാൻ തോമസ് പീറ്റർ തുടങ്ങിയവർ പ്രസംഗിച്ചു.ജനപ്രതിനിധികൾ, പ്രിൻസിപ്പൽമാർ, ഹെഡ്‌മാസ്റ്റർമാർ, ലഹരിവിരുദ്ധ പ്രവർത്തകർ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുത്തു.
Be the first to comment