കോട്ടയം ആർപ്പൂക്കരയിൽ കാപ്പാ നിയമം ലംഘിച്ച പ്രതി പോലീസ് പിടിയിൽ

ഗാന്ധിനഗർ : കാപ്പാ – 15 ലിസ്റ്റിൽ ഉൾപ്പെട്ട കോട്ടയം ജില്ലയിൽ ആർപ്പൂക്കര വില്ലേജിൽ ആർപ്പൂക്കര പി ഒ യിൽ കരുവേലി വീട്ടിൽ ഹരിദാസ് മകൻ കിരൺ ഹരിദാസ് വയസ്സ് 23 എന്നയാളാണ് ഗാന്ധിനഗർ പോലീസിന്റെ പിടിയിലായത്.

കാപ്പാ പ്രകാരം ഇയാൾക്ക് ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കുന്നതിന് വിലക്കുണ്ടായിരുന്നു. ഇത് വകവെക്കാതെയാണ് ഇയാൾ സ്റ്റേഷൻ പരിധിയിൽ കടന്നത്.

പോലീസിന്റെ പ്രത്യേക നിരീക്ഷണത്തിൽ ആയിരുന്ന ഇയാളിൽ നിന്നും വില്പനക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവ് പൊതി കണ്ടെടുത്തു. പ്രതിയെ റിമാന്‍റ് ചെയ്തു.

Be the first to comment

Leave a Reply

Your email address will not be published.


*