
കോഴിക്കോട്: പതിമൂന്ന് വയസുകാരനായ മകന് ഇന്നോവ കാർ ഓടിക്കാൻ നൽകിയതിന് പിതാവിനെതിരേ കേസെടുത്തു. ചെക‍്യാട് വേവം സ്വദേശി നൗഷാദിനെതിരേയാണ് (37) ബിഎൻഎസ് 125 പ്രകാരം കേസെടുത്തിരിക്കുന്നത്. കുട്ടി ഓടിച്ച കാർ കസ്റ്റഡിയിലെടുത്തു.
കോഴിക്കോട് ചെക‍്യാട് കഴിഞ്ഞ ഒക്‌ടോബർ 24ന് ആയിരുന്നു വിഷയത്തിന് ആസ്പദമായ സംഭവം. വീടിന് മുന്നിലെ റോഡിൽ പതിമൂന്നുകാരൻ കാർ ഓടിച്ചുപോകുന്ന ദൃശ‍്യം സമൂഹമാധ‍്യമങ്ങളിൽ വ‍്യാപകമായി പ്രചരിക്കുകയും വീഡിയോ കേരള പോലീസിന്‍റെ ശുഭയാത്ര പോർട്ടലിൽ പരാതിയുമായി വരുകയും ചെയ്തിരുന്നു. തുടരന്വേഷണത്തിൽ വാഹനം പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Be the first to comment