
കാന്‍സര്‍ മരുന്നുകള്‍ ലഹരി ഉപയോഗത്തിന് വേണ്ടി വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തല്‍. ലഹരി മാഫിയ ആണ് കാന്‍സര്‍ ചികിത്സയില്‍ വേദനസംഹാരികളായി ഉപയോഗിക്കുന്ന ഗുളികകള്‍ ലഹരി ആവശ്യത്തിനായി ഉപയോഗിക്കുന്നത്. ലഹരി വ്യാപനം തടയുന്നതിന് വേണ്ടി എക്‌സൈസ് – പോലീസ് ഡിപ്പാര്‍ട്ട്‌മെന്റുകള്‍ നടത്തിയ സംയുക്ത യോഗത്തിലാണ് ഇക്കാര്യം ചര്‍ച്ചയായത്.
ലഹരി വിരുദ്ധ പരിശോധനകളില്‍ ഇത്തരം ഗുളികകള്‍ കണ്ടെത്തിയതായും ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു. ഈ സാഹചര്യത്തില്‍ ലഹരി മരുന്നുകളുടെ പട്ടികയില്‍ കാന്‍സര്‍ മരുന്നുകള്‍ ഉള്‍പ്പെടുത്താനും യോഗത്തില്‍ ആലോചന നടന്നു. വേദന സംഹാരികള്‍ ലഹരി മരുന്നുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ നിലവിലെ ചട്ടങ്ങള്‍ ഭേദഗതി ചെയ്യാന്‍ സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്യാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.
Be the first to comment