വിലങ്ങാട് പുനരധിവാസം; അർഹതപ്പെട്ടവരെ അവഗണിച്ചെന്ന് പരാതി

കോഴിക്കോട് വിലങ്ങാട് ഉരുൾപൊട്ടൽ പുനരധിവാസത്തിൽ സർക്കാർ പ്രഖ്യാപിച്ച പട്ടികക്കെതിരെ ദുരിന്തബാധിതർ രംഗത്ത്. പട്ടികയിൽ നിന്നും അർഹതപ്പെട്ടവരെ അവഗണിച്ചെന്നാണ് പരാതി. പൂർണമായും വീട് തകർന്നവരുടെ പേരുകൾ ഇല്ലെന്ന് ദുരിന്ത ബാധിതർ പറയുന്നു.

വയനാടിനെ പോലെ വിലങ്ങാടിനെയും ചേർത്തുപിടിക്കും എന്നായിരുന്നു സർക്കാർ വാഗ്ദാനം. എന്നാൽ അതിജീവിക്കുന്ന വിലങ്ങാടൻ ജനതയെ അവഗണിക്കുന്നു എന്നാണ് ദുരിതബാധിതരുടെ പരാതി.
വിലങ്ങാട് പന്നിയേരി ഉന്നതിയിലെ രജീഷിൻ്റെ വാക്കുകളാണ് ഇത്. വീട് പൂർണമായി തകർന്ന ഇത്തരത്തിൽ നിരവധി പേരാണ് ഇപ്പോഴും പട്ടികക്ക് പുറത്തു നിൽക്കുന്നത്. ആദ്യം 36 കുടുംബങ്ങളെ പുനരധിവാസ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ പരാതികൾ ലഭിച്ചതോടെ 15 പേരെ ഒഴിവാക്കി.

കുറ്റല്ലൂർ, മാടാഞ്ചേരി , പന്നിയേരി ആദിവാസി ഉന്നതികളിലെ ദുരിതബാധിതരെ പൂർണമായും അവഗണിച്ചു. കോഴിക്കോട് എൻ ഐ ടി നടത്തിയ പഠനത്തിൻ്റെ അടിസ്ഥാനത്തിലാണ് ആദ്യഘട്ട പട്ടിക പുറത്ത് വിട്ടത്. ദുരിത ബാധിതരുടെ പരാതി പരിഹരിക്കാൻ റവന്യൂ വകുപ്പ് ശ്രമം ആരംഭിച്ചു എന്നാണ് വിവരം.

Be the first to comment

Leave a Reply

Your email address will not be published.


*