
ന്യൂഡല്‍ഹി: പ്രമുഖ പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസി ഹെല്‍ത്ത് ഇന്‍ഷുറന്‍സ് വിപണിയിലേക്ക് കൂടി ചുവടുവെയ്ക്കുന്നു. ഹെല്‍ത്ത് ഇന്‍ഷുറന്‍സ് വിപണിയില്‍ പ്രവേശിക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും മാര്‍ച്ച് 31ഓടേ തീരുമാനം പ്രതീക്ഷിക്കാമെന്നും എല്‍ഐസി സിഇഒ സിദ്ധാര്‍ത്ഥ മൊഹന്തി പറഞ്ഞു.
ഉല്‍പ്പന്നങ്ങളുടെ വൈവിധ്യവത്കരണവും വിശാലമായ ഇന്‍ഷുറന്‍സ് മേഖലയില്‍ സാന്നിധ്യം വിപുലീകരിക്കാനുമുള്ള തന്ത്രങ്ങളുടെ ഭാഗമായാണ് എല്‍ഐസിയുടെ നീക്കം. ഹെല്‍ത്ത് ഇന്‍ഷുറന്‍സ് വിപണിയിലേക്ക് കടക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണ്. ഈ മാസം അവസാനത്തോടെ തീരുമാനം പ്രതീക്ഷിക്കാമെന്നും സിദ്ധാര്‍ത്ഥ മൊഹന്തി പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.
കൃത്യമായ ഓഹരി പങ്കാളിത്തത്തെ കുറിച്ചും എല്‍ഐസി ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്ന കമ്പനിയെ സംബന്ധിച്ചും അദ്ദേഹം കൂടുതല്‍ വെളിപ്പെടുത്തിയില്ല. ഓഹരി പങ്കാളിത്തം മൂല്യനിര്‍ണയത്തെയും മറ്റു ഘടങ്ങളെയും ആശ്രയിച്ചിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Be the first to comment