കര്‍വ്ഡ് ഡിസ്‌പ്ലേ, ട്രിപ്പിള്‍ കാമറ സംവിധാനം; മോട്ടോറോളയുടെ എഡ്ജ് 60 ഫ്യൂഷന്‍ ഉടന്‍ ഇന്ത്യന്‍ വിപണിയില്‍

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ മോട്ടോറോളയുടെ പുതിയ ഫോണായ എഡ്ജ് 60 ഫ്യൂഷന്‍ ഉടന്‍ ഇന്ത്യന്‍ വിപണിയില്‍. ഫ്‌ലിപ്കാര്‍ട്ടില്‍ സ്മാര്‍ട്ട്ഫോണിന്റെ ടീസര്‍ പുറത്തിറക്കി.

8 ജിബി റാമും 256 ജിബി സ്റ്റോറേജോടും കൂടിയായിരിക്കും ഫോണ്‍ വിപണിയില്‍ എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. 8 ജിബി + 128 ജിബി, 12 ജിബി + 256 ജിബി കോണ്‍ഫിഗറേഷനുകളോടെ പുറത്തിറക്കിയ എഡ്ജ് 50 ഫ്യൂഷനെ അപേക്ഷിച്ച് ഒരു അപ്ഗ്രേഡായിരിക്കും ഇത്. കേന്ദ്രീകൃത ഹോള്‍-പഞ്ച് സെല്‍ഫി കാമറയുള്ള ഒരു വളഞ്ഞ ഡിസ്പ്ലേ പ്രതീക്ഷിക്കാം. നീല, പിങ്ക്, പര്‍പ്പിള്‍ എന്നി മൂന്ന് നിറങ്ങളില്‍ ഇത് പുറത്തിറങ്ങാനാണ് സാധ്യത. ഡിസൈനിലും നിരവധി മാറ്റങ്ങള്‍ ഉണ്ടായേക്കാം.

പിന്‍ പാനലില്‍ മുകളില്‍ ഇടത് മൂലയില്‍ ചതുരാകൃതിയിലുള്ള ഒരു കാമറ മൊഡ്യൂള്‍ ഉണ്ടായേക്കും. ട്രിപ്പിള്‍ ലെന്‍സുകളും എല്‍ഇഡി ഫ്‌ലാഷും ഇതില്‍ ക്രമീകരിക്കും. എഡ്ജ് 50 ഫ്യൂഷനിലെ ഡ്യുവല്‍ ക്യാമറ സജ്ജീകരണത്തില്‍ നിന്നുള്ള ഒരു അപ്ഗ്രേഡ് ആവാന്‍ സാധ്യതയുണ്ട്. മൊഡ്യൂളില്‍ ’24mm 50MP LYTIA OIS’ എന്നും അടയാളപ്പെടുത്തിയിരിക്കുന്നു. ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ ഉള്ള 50 മെഗാപിക്‌സല്‍ പ്രൈമറി കാമറയോട് കൂടിയായിരിക്കും ഫോണ്‍ വിപണിയില്‍ എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍.ഏകദേശം 33000 രൂപയാണ് വില പ്രതീക്ഷിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*