
പ്രിമാര്‍ക്ക്, പ്രൈമാര്‍ക്ക് എന്നിങ്ങനെയെല്ലാം ഉപഭോക്താക്കള്‍ക്കിടയില്‍ അറിയപ്പെടുന്ന ബജറ്റ് റീട്ടെയില്‍ ശൃംഖല അവരുടെ പേരിന്റെ ശരിയായ ഉച്ചാരണം വെളിപ്പെടുത്തിയിരിക്കുകയാണ്. സ്‌കോട്ട്‌ലാന്‍ഡിലും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും ഇത് പ്രിമാര്‍ക്ക് എന്നാണ് അറിയപ്പെടുന്നതെങ്കില്‍ കൂടുതല്‍ ഇംഗ്ലീഷുകാരും പ്രൈമാര്‍ക്ക് എന്ന് ഉച്ചരിക്കാനാണ് ഇഷ്ടപ്പെടുന്നത്. ചിലര്‍ പ്രിമെര്‍ക്ക് എന്നും പറയാറുണ്ട്.
ഏതായാലും ഈ ആശയക്കുഴപ്പം കമ്പനി തന്നെ ഇപ്പോള്‍ തീര്‍ത്തിരിക്കുകയാണ്. ഇംഗ്ലീഷുകാരുടെ ഉച്ചാരണ രീതിയാണ് ശരിയെന്നാണ് ഇന്‍സ്റ്റാഗ്രാം പൊസ്റ്റിലൂടെ കമ്പനി വെളിപ്പെടുത്തുന്നത്. പര്‍ ഐ മാര്‍ക്ക് എന്നതാണത്രെ പേര് കൊണ്ട് ഉദ്ദേശിക്കുന്നത്. അതുകൊണ്ടു തന്നെ വേഗത്തില്‍ ഉച്ചരിക്കുമ്പോള്‍ ഇംഗ്ലീഷുകാര്‍ ഉച്ചരിക്കുന്നതു പോലെ അത് പ്രൈമാര്‍ക്ക് ആകും. എന്നാല്‍, പലരും ഇതിനോട് യോജിക്കുന്നില്ല. ഇതുവരെ തുടര്‍ന്നു വന്ന ഉച്ചാരണം തന്നെ തുടരും എന്നാണ് പലരും പോസ്റ്റിനു കീഴില്‍ കമന്റ് ചെയ്തിരിക്കുന്നത്.
Be the first to comment