
കോട്ടയം: കോട്ടയം താലൂക്ക് വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ചൈതന്യ പ്ലാസ്റ്ററൽ സെന്റർ വച്ചു ബാങ്കേഴ്സ് മീറ്റ് നടത്തി . ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ആര്യ രാജൻ മീറ്റ് ഉദ്ഘാടനം ചെയ്തു.
ജില്ലാ വ്യവസായ കേന്ദ്രം മാനേജർമാരായ മിനിമോൾ സി ജി,മേരി ജോർജ്, വിവേക് പി നായർ എസ് ബി ഐ എ ജി എം, കിരൺ വി എസ് ബി ഐ എ ജി എം, കെവിൻ വി ചീഫ് മാനേജർ എസ് ബി ഐ,വ്യവസായ വികസന ഓഫീസർമാരായ എം നജീം, സെബാസ്റ്റ്യൻ ഡോമിനിക് എന്നിവർ സംസാരിച്ചു.
വിവിധ ബാങ്ക് മാനേജർമാർ സംരംഭകർ എന്നിവർ പങ്കെടുത്തു പുതിയ സംരഭം ആരംഭിക്കാനും നിലവിലുള്ളവ വിപുലികരിക്കാനും താല്പര്യം ഉള്ളവർക്കു നേരിട്ട് ബാങ്കുകളുമായി ബന്ധപ്പെടുന്നതിനു അവസരം ഒരുക്കി. സംരംഭക ആശയം രൂപപ്പെടുത്തുന്നതിനും അവ പ്രൊജക്റ്റ് ആയി മാറ്റുന്നതിനും വ്യവസായ ഓഫീസർമാരുടെ സേവനം നൽകി. മേളയിൽ സൗജന്യമായി ഉദ്യം രെജിസ്ട്രേഷൻ എടുത്ത് നൽകി.
Be the first to comment