
സ്കൂൾ വിട്ടു വന്ന 14 വയസ്സുള്ള ആൺകുട്ടിയോട് ലൈഗീക അതിക്രമം കാണിച്ച കേസിലെ പ്രതി കോട്ടയം ജില്ലയിൽ, എരുമേലി വടക്കു വില്ലേജിൽ RPC P.O യിൽ വണ്ടൻപതാൽ ഭാഗത്തു വെള്ളൂപ്പറമ്പിൽ വീട്ടിൽ മീരാൻ മകൻ 41 വയസ്സുള്ള ഷെഹീർ എന്നയാളെ 4 വർഷം കഠിന തടവിനും,10,000/- രൂപ പിഴയും ബഹുമാനപ്പെട്ട ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (POCSO) ജഡ്ജ് റോഷൻ തോമസ് വിധിച്ചു .
പ്രതി പിഴ അടച്ചാൽ 7500/- രൂപ ആൺകുട്ടിക്ക് നൽകുന്നതിനും ഉത്തരവായിട്ടുണ്ട്,പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത് 10/6/24 ൽ ആയിരുന്നു കേസിന് ആസ്പദമായ സംഭവംനടന്നത് കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷൻ എസ്.ഐആയിരുന്ന സക്കീർ ഹുസൈൻ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു പ്രതിയെ അറസ്റ്റ് ചെയ്ത കേസിൽ കാഞ്ഞിരപ്പള്ളി എസ്.ഐ ശാന്തി. കെ. ബാബു തുടരന്വേഷണം പൂർത്തിയാക്കി പ്രതിയുടെ പേരിൽ കുറ്റപത്രം തയ്യാറാക്കി കോടതിയിൽ സമർപ്പിച്ചു.
പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 17 സാക്ഷികളെയും 13 പ്രമാണങ്ങളും ഹാജരാക്കിയ കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യുട്ടർ അഡ്വ.ജോസ് മാത്യു തയ്യിൽ ഹാജരായി.
Be the first to comment