
തിരുവനന്തപുരത്ത് എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ലഹരി മാഫിയ സംഘങ്ങളുടെ ആക്രമണം. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് എസ് എഫ് ഐ യൂണിറ്റ് അംഗങ്ങള്‍ക്ക് എതിരെയാണ് ലഹരി മാഫിയ സംഘങ്ങളുടെ ആക്രമണമുണ്ടായത്. 4 എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു.
ഇന്നലെ രാത്രിയിലാണ് അക്രമം ഉണ്ടായത്. ആക്രമണത്തില്‍ പെണ്‍കുട്ടികള്‍ക്കും പരുക്കേറ്റു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ യൂണിറ്റ് സമ്മേളനം കഴിഞ്ഞതിന് പിന്നാലെ ആണ് ആക്രമണമുണ്ടായത്. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കാണ് പരുക്കേറ്റത്.
യൂണിറ്റ് വൈസ് പ്രസിഡന്റ് ഇന്ത്യൻ, യൂണിറ്റ് കമ്മിറ്റി അംഗം ഹരി, ഹിന്ദി ഡിപ്പാർട്മെന്റ് ജോയിൻ കൺവീനർ അഭിമന്യു, ഒന്നാം വർഷ വിദ്യാർത്ഥിനി എന്നിവർക്കാണ് പരുക്കേറ്റത്.
Be the first to comment