ഇടത് മന്ത്രിമാരുടെ കൈ ശുദ്ധമാണ്, കഴിഞ്ഞ 9 വർഷമായി ഒരു ആരോപണം പോലും തെളിയിക്കാൻ യുഡിഎഫിന് സാധിച്ചിട്ടില്ല: മന്ത്രി സജി ചെറിയാൻ

ഇടതുപക്ഷ ജനാധിപത്യമുന്നണിയിലെ മന്ത്രിമാരുടെ കൈ ശുദ്ധമാണെന്ന് മന്ത്രി സജി ചെറിയാൻ. മുഖ്യമന്ത്രി കൈകൾ ഉയർത്തി പറഞ്ഞതാണ് ഈ കൈകൾ ശുദ്ധമാണെന്ന്. സിപിഎമ്മിനെ ആകർക്കും തകർക്കാൻ കഴിയില്ലെന്നും സജി ചെറിയാൻ പറഞ്ഞു.

മാസപ്പടി കേസിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളിയതിന് പിന്നാലെ പ്രതികരിക്കുകയായുന്നു സജി ചെറിയാൻ. കഴിഞ്ഞ 9 വർഷമായിട്ടും ഒരു ആരോപണം പോലും തെളിയിക്കാൻ യുഡിഎഫിന് സാധിച്ചിട്ടില്ലെന്ന് മന്ത്രികുറ്റപ്പെടുത്തി.

ഞങ്ങളെ ആക്ഷേപിച്ച് കേരളത്തിലെ സിപിഎമ്മിനെ തകർക്കാൻ കഴിയില്ലെന്നും സജി ചെറിയാൻ പറഞ്ഞു. സിനിമയെ രാഷ്ട്രീയവത്കരിക്കേണ്ടതില്ലെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. സിനിമ ഒരു കലയാണ്, അത് ആസ്വദിക്കുക എന്നത് മാത്രമാണ്. മറ്റൊരു തരത്തിൽ വക്രീകരിക്കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.

മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയാണ് ഹൈക്കോടതി തള്ളിയത്. മാത്യു കുഴൽനാടനും ​ഗിരീഷ് ബാബുവും നൽകിയ ഹർജികളാണ് തള്ളിയത്. ജസ്റ്റീസ് കെ ബാബുവിന്‍റേതാണ് ഉത്തരവ്. മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനമായ എക്സാലോജിക്കും കൊച്ചിയിലെ കരിമണൽ കമ്പനിയായി സി എം ആർ എല്ലും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാട് വിജിലൻസ് അന്വേഷിക്കണമെന്നായിരുന്നു ആവശ്യം.

Be the first to comment

Leave a Reply

Your email address will not be published.


*