‘ക്രൈസ്തവർ തമ്മിൽ ഒരുമയുണ്ടാവണം; പുതിയ രാഷ്ട്രീയ പാർട്ടി ഉണ്ടാക്കണമെന്നത് തെറ്റായ സന്ദേശം’; പാലാ രൂപതാ അധ്യക്ഷൻ

പുതിയ പാർട്ടി രൂപീകരണത്തിൽ താമരശ്ശേരി രൂപതാ ബിഷപ്പിനെ തള്ളി പാലാ രൂപതാ അധ്യക്ഷൻ ജോസഫ് കല്ലറങ്ങാട്ട്. പുതിയ രാഷ്ട്രീയ പാർട്ടി ഉണ്ടാക്കണമെന്നത് തെറ്റായ സന്ദേശമാണ്. ക്രൈസ്തവർ തമ്മിൽ ഒരുമയുണ്ടാവണം. ക്രൈസ്തവർ ഒന്നിച്ചുനിന്നാൽ രാഷ്ട്രീയക്കാർ തേടിയെത്തുമെന്നും പാലാ രൂപതാ അധ്യക്ഷൻ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.

വഖഫ് നിയമഭേദ​ഗതിയിൽ കേരള കോൺഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാർട്ടികളെ ജോസഫ് കല്ലറങ്ങാട്ട് രൂക്ഷമായി വിമർശിച്ചു. വിലയും വിലയില്ലായ്മയും അറിവും അറിവില്ലായ്മയും വെളിവാക്കുന്നതായിരുന്നു. ജനാധിപത്യപരമല്ലാത്ത നിയമങ്ങൾ തിരുത്തുക എന്നതാണ് ആവശ്യം. വഖഫ് ഒരു മതപരമായ പ്രശ്നം മാത്രമല്ല സാമൂഹിക പ്രശ്നമാണെന്ന് ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. സഭയുടെ നിർദ്ദേശങ്ങൾ നേരത്തെ തന്നെ പറഞ്ഞിരുന്നതാണ്. വിട്ട് നിൽക്കാനും മറ്റ് നിലപാടുകൾ എടുക്കാനും സാധിക്കുമായിരുന്നു. എന്നാൽ കഴിവില്ലാത്തവരെ പോലെ നിൽക്കുന്നതാണ് കാണ്ടതെന്ന് അദേഹം പറഞ്ഞു.

നീതികേടുകളെ എതിർക്കാൻ തെരഞ്ഞെടുക്കപ്പെട്ടവർക്ക് കഴിയണമെന്ന് ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. ക്രൈസ്തവരെയും മുസ്ലീങ്ങളെയും അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുകയാണ്. വോട്ടുവഴി പലരെയും ജയിപ്പിക്കാൻ സാധിക്കത്തില്ലങ്കിലും. ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള കടന്ന് അക്രമണങ്ങളും ന്യായീകരിക്കാൻ സാധിക്കില്ല. ജബൽപൂരിൽ നടന്ന സംഭവങ്ങൾ ആരുടെ പിന്തുണയോടെയാണെന്ന് അറിയാമെന്ന് അദേഹം പറഞ്ഞു. മുൻപും സമാനമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഭരണഘടനയോട് കാണിക്കുന്ന അവഗണനയാണിതെന്ന് ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.

കേരളത്തിൽ ക്രൈസ്തവ സഭകൾ തമ്മിൽ ഐക്യം ഉണ്ടാകണം. അടുപ്പം ഇല്ലാത്തത് കൊണ്ടാണ് ഈ അവഗണനകൾ ഉണ്ടാകുന്നത്. പൊളിറ്റിക്കൽ ഗിമ്മിക്സ് ആണ് നടക്കുന്നത്. അതുകൊണ്ട് ഒറ്റക്കെട്ടായി നിൽക്കണമെന്ന് പാലാ രൂപതാ അധ്യക്ഷൻ ജോസഫ് കല്ലറങ്ങാട്ട് ആവശ്യപ്പെട്ടു.

Be the first to comment

Leave a Reply

Your email address will not be published.


*