
വെള്ളിയാഴ്ച വെള്ളാപ്പള്ളിയുടെ സ്വീകരണയോഗത്തില്‍ പങ്കെടുക്കുമെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. വെള്ളാപ്പള്ളിയുടെ ചടങ്ങില്‍ പങ്കെടുക്കുന്നത് രാഷ്ട്ര വിരുദ്ധതയല്ലെന്ന് ഈ വിഷയത്തില്‍ സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കി. വെള്ളാപ്പള്ളിയെ ജനങ്ങള്‍ക്കറിയാം. അതിനെ മറ്റൊരു രീതിയില്‍ കാണേണ്ട. വെള്ളാപ്പള്ളിയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം. അദ്ദേഹം 30 വര്‍ഷമായി എസ്എന്‍ഡിപി യോഗത്തിന്റെ ജനറല്‍ സെക്രട്ടറി. ക്ഷണിക്കപ്പെടുന്ന എല്ലാവരും പോകേണ്ടതാണ് – അദ്ദേഹം പറഞ്ഞു.
അതേസമയം, സിനിമ സെറ്റുകളില്‍ ലഹരി പരോശോധന നടത്തുന്നതിന് പരിമിതികളുണ്ടെന്നും മന്ത്രി പറഞ്ഞു. സിനിമ കോണ്‍ക്ലേവിനുശേഷം അതിന് പരിഹാരം ഉണ്ടാകും. പരിശോധനകള്‍ അടക്കം ഉള്‍പ്പെടുത്തിയുള്ള നിയമനിര്‍മ്മാണമാകും നടക്കുകയെന്നും സജി ചെറിയാന്‍ പറഞ്ഞു.
എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് 30 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി പ്രാദേശിക എസ്എന്‍ഡിപി യോഗം നടത്തുന്ന
സ്വീകരണ പരിപാടിയിലാണ് മന്ത്രിയും പങ്കെടുക്കുന്നത്. ഇതിനെതിരെ വ്യപക വിമര്‍ശനം ഉയര്‍ന്നിരുന്നു.
സിനിമാ രംഗത്തെ പ്രശ്‌നങ്ങള്‍ മൊത്തത്തില്‍ അപഗ്രഥിച്ച് ഒരു നിയമ നിര്‍മാണത്തിലേക്ക് പോവുകയാണ്. സിനിമ നയം രൂപീകരിക്കും. കോണ്‍ക്ലേവ് പോലൊരു യോഗം ജൂണ്‍ മാസത്തില്‍ നടത്തും. നിലവില്‍ ഷൂട്ടിംഗ് സൈറ്റല്‍ പോയി പരിശോധിക്കാന്‍ സാധിക്കാത്ത അവസ്ഥയുണ്ട്. ഇന്ന് സിനിമാ രംഗത്ത് സ്ത്രീകളുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്നിട്ടുള്ള നിര്‍ദേശങ്ങളും പരാതികളും പരിഭവങ്ങളുമൊക്കെ പരിഹരിക്കാന്‍ കഴിയുന്ന രൂപത്തിലുള്ള ഒരു നിയമനിര്‍മാണം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. അത് നടപ്പാക്കാനാണ് ശ്രമിക്കുന്നത് – സജി ചെറിയാന്‍ പറഞ്ഞു.
Be the first to comment