പാചകവാതക വിലവർധനവിനെതിരെ പ്രതിഷേധമുയർത്തി കെ.എസ്.കെ.ടി.യു മാന്നാനം മേഖല വനിതാ സബ് കമ്മിറ്റി

മാന്നാനം: പാചകവാതക വിലവർധനവിനെതിരെ പ്രതിഷേധമുയർത്തി കെ.എസ്.കെ.ടി.യു  മാന്നാനം മേഖല വനിതാ സബ് കമ്മിറ്റി. സാധാരണ ജനങ്ങളുടെ നടുവൊടിക്കുന്ന സമീപനമാണ് പാചകവാതക വില വർദ്ധിപ്പിച്ചതിലൂടെ കേന്ദ്രസർക്കാർ സ്വീകരിച്ചിരിക്കുന്നത്. ഇതിനെതിരെയാണ് അടുപ്പുകൂട്ടി പ്രതിഷേധം നടത്തിയത്.

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിലിന്റെ വില കുറഞ്ഞിട്ടും അതിന്റെ പ്രയോജനം ജനങ്ങൾക്ക് നൽകാതെ എണ്ണ കമ്പനികൾക്ക് ലഭിക്കും വിധം പെട്രോൾ, ഡീസൽ എക്സൈസ് തീരുവ കൂട്ടി ജനങ്ങളെ കബളിപ്പിക്കുകയാണ് കേന്ദ്രസർക്കാർ.

ഇത്തരം നടപടികൾ തിരുത്തിക്കാൻ ജനങ്ങളെ അണിനിരത്തി ശക്തമായ പ്രതിഷേധവുമായി  കെ.എസ്.കെ.ടി.യു മുന്നോട്ടുപോകുമെന്ന് സമരം ഉദ്ഘാടനം ചെയ്തു സംസാരിച്ച കെ.എസ്.കെ.ടി.യു  ജില്ലാ കമ്മിറ്റി അംഗം മഞ്ജു ജോർജ് പറഞ്ഞു. മേഖലാ പ്രസിഡണ്ട് പി. കുഞ്ഞുട്ടി അഭിവാദ്യമർപ്പിച്ച് സംസാരിച്ചു. ഷീല പുത്തേട്ട് അധ്യക്ഷത വഹിച്ചു. ഗീത ജോഷി സ്വാഗതവും സുലഭ രാമചന്ദ്രൻ നന്ദിയും പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*