
സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടി കോട്ടയത്തിന്റെ അഭിമാനമായി പാല സ്വദേശി ആൽഫ്രെഡ് തോമസ്. പാല പാരപ്പള്ളി കരിങ്കുന്നേൽ തോമസ് ആൻറണിയുടെയും, ടെസി തോമസിൻ്റെയും മകനായ ആൽഫ്രഡ് തൻ്റെ അഞ്ചാം ശ്രമത്തിലാണ് സിവിൽ സർവ്വീസിൽ ഉയർന്ന റാങ്ക് നാടിൻറെ അഭിമാനമായത്.
ഡൽഹി ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്നും എൻജിനീയറിങ് പാസായ ആൽഫ്രഡ് സിവിൽ സർവ്വീസ് പരീക്ഷക്ക് കണക്കാണ് ഐശ്ചിക വിഷയമായി എടുത്തത്.
ശിവചന്ദ്രൻ(23), ആൽഫ്രഡ് തോമസ്(33), ആർ. മോണിക്ക(39), പി.പവിത്ര(42), മാളവിക ജി.നായർ(45)), ജി.പി.നന്ദന(47), സോണറ്റ് ജോസ്(54) തുടങ്ങിവരാണ് ആദ്യ 60 റാങ്കിനുള്ളിൽ ഇടംനേടിയ മലയാളികൾ.
Be the first to comment