അംഗൻവാടിക്കും റോഡിനും തുക അനുവദിച്ചു

അതിരമ്പുഴ: അതിരമ്പുഴ പഞ്ചായത്ത് 10-ാം വാർഡിൽ അംഗൻവാടി കെട്ടിടം പുതുക്കി പണിയുന്നതിനും റോഡ് നിർമിക്കുന്നതിനും തുക അനുവദിച്ചു. ഒതളമറ്റം അംഗൻവാടി പുതുക്കി പണിയുന്നതിന് തോമസ് ചാഴികാടൻ എംപിയുടെ ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപയാണ് അനുവദിച്ചത്.

ഒതളമറ്റം റോഡ് നിർമാണത്തിന് നാല് ലക്ഷം രൂപ ജോസ് കെ.മാണി എംപിയുടെ ഫണ്ടിൽ നിന്നും അനുവദിച്ചു. വാർഡ് മെംബർ ജോഷി ഇലഞ്ഞിയുടെ ഇടപെടലിനെ തുടർന്നാണ് തുക അനുവദിച്ചത്.

അംഗൻവാടിക്കും റോഡിനും തുക അനുവദിക്കുന്നതിന് ഇടപെട്ട വാർഡ് മെംബർ ജോഷി ഇലഞ്ഞിയെ വാർഡ് വികസന സമിതി അഭിനന്ദിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*