തിരുവനന്തപുരം: തിരുവോണ ദിവസമായ സെപ്റ്റംബർ എട്ടാം തീയതി (വ്യാഴാഴ്ച) സംസ്ഥാനത്തെ ബിവറേജസ് ഔട്ട്ലെറ്റുകൾ തുറക്കില്ല. തിരുവോണം പ്രമാണിച്ച് അവധിയാണെന്ന് വ്യക്തമാക്കി ബെവ്കോ സർക്കുലർ പുറത്തിറക്കി. അതേസമയം, തിരുവോണ ദിവസം സംസ്ഥാനത്തെ ബാറുകൾ തുറന്നുപ്രവർത്തിക്കും.
ചൊവ്വ, ബുധൻ ദിവസങ്ങളിൽ ബെവ്കോ ഔട്ട്ലെറ്റുകളിൽ തിരക്ക് ഒഴിവാക്കാനായി കൂടുതൽ കൗണ്ടറുകളും പ്രീമിയം കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്.
നാലാം ഓണമായ ചതയം ദിനം സംസ്ഥാനത്ത് നേരത്തെ തന്നെ ഡ്രൈ ഡേ പട്ടികയിലുണ്ട്. അന്ന് ബാറുകളിലും മദ്യം ലഭിക്കില്ല.
Be the first to comment