കോട്ടയം: കേരള എൻജിനീയറിംഗ് പ്രവേശന പരീക്ഷയിലെ ഒന്നാം റാങ്ക് വീണ്ടും മാന്നാനം കെഇ സ്കൂൾ വിദ്യാർത്ഥിക്ക്. വിശ്വനാഥ് വിനോദ് ആണ് ഇത്തവണ ഒന്നാം റാങ്ക് കരസ്ഥമാക്കിയത്. നാലാം തവണയാണ് കെഇ സ്കൂൾ കേരള എൻജിനീയറിംഗ് പ്രവേശനപരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കുന്നത്.
അമൽ മാത്യു, വിഷ്ണു വിനോദ്, കെ.എസ്. വരുൺ എന്നിവരാണ് മുമ്പ് സ്കൂളിൽ നിന്നും ഒന്നാം റാങ്ക് നേടിയത്. 2019-ൽ ഒന്നാം റാങ്ക് നേടിയ വിഷ്ണു വിനോദിന്റെ സഹോദരനാണ് ഈ വർഷത്തെ ഒന്നാം റാങ്ക് ജേതാവ് വിശ്വനാഥ് വിനോദ്.
ഈ വർഷത്തെ ആദ്യ പത്ത് റാങ്കിൽ കെഇ സ്കൂളിൽ നിന്നും അനുപം ലോയ് ജീറ്റോ (അഞ്ചാം റാങ്ക്), അമൻ റിഷാൽ സി.എച്ച്. (എട്ടാം റാങ്ക്), ദേവ് എൽവിസ് കണ്ണത്ത് (ഒമ്പതാം റാങ്ക്) എന്നിവരുമുണ്ട്. ഇടുക്കി അണക്കര ശങ്കരമംഗലത്ത് വിനോദ് കുമാറിന്റെയും ചാന്ദിനി വിനോദിന്റെയും മകനാണ് ഒന്നാം റാങ്ക് നേടിയ വിശ്വനാഥ് വിനോദ്.
റാങ്ക് ജേതാക്കളെ സ്കൂൾ പ്രിൻസിപ്പൽ ഫാ.ജയിംസ് മുല്ലശേരി അഭിനന്ദിച്ചു.
Be the first to comment