ഈ തിരുവോണ ദിനത്തിൽ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ആ ചോദ്യത്തിന് ഉത്തരമായി. ഫ്ലവേഴ്സ് ടോപ്പ് സിംഗർ സീസൺ രണ്ടിൽ ശ്രീനന്ദ് വിനോദ് ജേതാവായി. രണ്ടാംസ്ഥാനം എൽ ആൻ ബെൻസണിനാണ്. അക്ഷിക് കെ. അജിത്തിനാണ് മൂന്നാം സ്ഥാനം. മലയാളി പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട പ്രോഗ്രാമുകളിൽ ഒന്നാണ് ഫ്ളവേഴ്സ് ടോപ് സിംഗർ.
മലയാളികളുടെ സ്വീകരണ മുറികളിലെത്തിയ അന്ന് മുതൽ ഇന്നുവരെ അവരുടെ കളിചിരികൾക്കും പാട്ടിനുമൊപ്പം പ്രേക്ഷകരും യാത്ര തുടരുകയായിരുന്നു.
Be the first to comment