കേരള കോൺഗ്രസ് (എം) ചെയർമാനായി ജോസ് കെ മാണിയെ വീണ്ടും തെരഞ്ഞെടുത്തു; റോഷി അഗസ്റ്റിൻ പാർലമെന്‍ററി പാർട്ടി ലീഡര്‍

കോട്ടയം: കേരളാ കോൺഗ്രസ് എം ചെയർമാനായി ജോസ് കെ മാണിയെ വീണ്ടും തെരഞ്ഞെടുത്തു. മന്ത്രി റോഷി അഗസ്റ്റിനാണ് പാർലമെന്‍ററി പാർട്ടി ലീഡർ. കോട്ടയത്ത് നടന്ന പാർട്ടി ജന്മദിന സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നത്. തോമസ് ചാഴികാടൻ, ഡോ. എൻ ജയരാജ്, പി കെ സജീവ് എന്നിവരാണ് വൈസ് ചെയർമാൻമാർ. എൻ എം രാജുവിനെ ട്രഷററായും തെരഞ്ഞെടുത്തു.

ഏഴ് പേരാണ് രാഷ്ട്രീയകാര്യ സമിതിയിൽ ഉള്ളത്. 15 ജനറൽ സെക്രട്ടറിമാർ, 23 ഉന്നതാധികാര സമിതി അംഗങ്ങളും, 91 സ്റ്റീയറിംങ് കമ്മിറ്റി അംഗങ്ങൾ, 131 സെക്രട്ടറിയേറ്റ് അംഗങ്ങൾ, 536 സംസ്ഥാന കമ്മിറ്റി അംഗങ്ങൾ എന്നിവരെയും യോഗത്തിൽ തെരഞ്ഞെടുത്തു.

Be the first to comment

Leave a Reply

Your email address will not be published.


*