ഗാന്ധിനഗർ: മെഡിക്കൽ കോളജിലെ ട്രോമാകെയർ യൂണിറ്റിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗി ഇറങ്ങിയോടി. അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന അടിമാലി കൊരങ്ങാട്ടി, പ്ലാമലക്കുടി സ്വദേശി ഇന്ദ്രകുമാറാണ് (40) വാർഡിൽനിന്ന് പുറത്തേക്ക് ഇറങ്ങി ഓടിയത്. വെള്ളിയാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം.
അപകടത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്നു ഇന്ദ്രകുമാർ.ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച ഇയാൾ അടിവസ്ത്രം മാത്രം ധരിച്ചാണ് തീവ്രപരിചരണവിഭാഗത്തിൽ നിന്ന് ഇറങ്ങി ഓടിയത്.രോഗി പുറത്തേക്ക് ഓടുന്നത് കണ്ട് സുരക്ഷാ ജീവനക്കാരൻ പിറകെ ഓടി ഇയാളെ പിടികൂടുകയായിരുന്നു.തുടർന്ന് ഇയാളെ വീണ്ടും വാർഡിൽ പ്രവേശിപ്പിച്ചു ഇയാൾക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ലെന്നും അപകടത്തെ തുടർന്ന് ഉണ്ടായ ചില അസ്വസ്ഥതയാണ് ഓടാൻ കാരണമെന്ന് ഡോക്ടർമാർ അറിയിച്ചു.
Be the first to comment