കോട്ടയം കെഎസ്ആർടിസി ബസ് ടെർമിനൽ നാളെ യാത്രക്കാർക്കായി തുറന്നുകൊടുക്കും

കോട്ടയം: തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് 1.81 കോടി രൂപ ചെലവഴിച്ചാണ് ടെർമിനൽ പൂർത്തിയാക്കിയത്. ഒരു നിലയിലുള്ള കാത്തിരിപ്പ് കേന്ദ്രവും അനുബന്ധ സംവിധാനങ്ങളും അടക്കം 6000 ചതുരശ്ര അടിയിലാണ് ടെർമിനൽ ഒരുങ്ങുന്നത്.

തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ യുടെ അധ്യക്ഷതയിൽ നാളെ വൈകിട്ട് അഞ്ചിന് ബസ് സ്റ്റേഷനിൽ ചേരുന്ന യോഗത്തിൽ  മന്ത്രി ആൻറണി രാജു ഉദ്ഘാടനം നിർവഹിക്കും. മന്ത്രി വി എൻ വാസവൻ മുഖ്യാതിഥിയാകും.

ഒരേസമയം 10 ബസുകൾ നിരയായി ടെർമിനലിന്റെ മുന്നിൽ പാർക്ക് ചെയ്യാം. പുറപ്പെടുന്ന ബസുകൾ മാത്രമാണ് ടെർമിനലിന്റെ മുന്നിലേക്ക് എത്തുക. യാത്രക്കാർക്ക് ടെർമിനൽ ഇരുന്ന് ബസുകളുടെ ബോർഡ് കാണാനാകും. സ്റ്റാൻഡിൽ എത്തുന്ന മറ്റു ബസ്സുകളുടെ പാർക്കിംഗ് ടെർമിനലിന് മറുഭാഗത്താണ്.

പൊളിക്കാതെ ഇരുന്ന് പഴയ കെട്ടിടത്തിൽ ടിക്കറ്റ് ക്യാഷ് ഓപ്പറേറ്റിങ് ഓഫീസ്, കണ്ടക്ടർ, ഡ്രൈവർ, മെക്കാനിക് ജീവനക്കാരുടെ മുറികൾ എന്നിവ പ്രവർത്തിക്കും. പുതിയ കെട്ടിടത്തിൽ അന്വേഷണ വിഭാഗം, സ്റ്റേഷൻ മാസ്റ്റർ ഓഫീസ്, കൺട്രോളിങ് ഇൻസ്പെക്ടർ, സെക്യൂരിറ്റി ഓഫീസ്, പൊലീസ് എയ്ഡ് പോസ്റ്റ്, കോഫി ഷോപ്പ്, ബുക്സ്റ്റാൾ, 16 ശുചിമുറികൾ, യാത്രക്കാരുടെ വിശ്രമമുറി എന്നിവയാണ്.

Be the first to comment

Leave a Reply

Your email address will not be published.


*