സംസ്ഥാനത്തെ പ്രധാനപ്പെട്ട 9 സർവകലാശാലകളിലെ വൈസ് ചാൻസിലർമാരോട് ഗവർണർ രാജിവെക്കാൻ ആവശ്യപ്പെട്ട വിഷയത്തിൽ ഇന്ന് നാല് മണിക്ക് ഹൈക്കോടതിയിൽ പ്രത്യേക സിറ്റിംഗ്. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ച് ഹർജി പരിഗണിക്കും. വിസിമാർ സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.
സ്ഥാനത്ത് തുടരാൻ അനുവദിക്കണമെന്ന് വി.സിമാർ ഹൈക്കോടതിയിലെ ഹര്‍ജിയില്‍ ആവശ്യമുന്നയിച്ചു.ഗവർണറുടെ നോട്ടീസ് സ്റ്റേ ചെയ്യണം,തൽസ്ഥാനത്ത് തുടരാൻ അനുവദിക്കണം,ഗവർണറുടെ നോട്ടീസ് നിയമപരമല്ല,നടപടിക്രമങ്ങൾ പാലിച്ചില്ല,കാരണം കാണിക്കൽ നോട്ടീസ് നൽകി അന്വേഷണം നടത്തിയാലേ നടപടിയെടുക്കാൻ സാധിക്കൂ,ഗുരുതമായ ചട്ടലംഘനമോ പെരുമാറ്റദൂഷ്യമോ ഉണ്ടായാൽ മാത്രമേ വി.സിമാരെ പുറത്താക്കാൻ സാധിക്കൂവെന്നും വിസിമാർ സമർപ്പിച്ച ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്.
Be the first to comment