പാകിസ്താനെതിരെ ഇന്ത്യയുടെ ജയം കാണാനായി പൈലറ്റ് അഞ്ച് മിനിട്ട് വിമാനം വൈകിപ്പിച്ചെന്ന് ബോളിവുഡ് നടൻ ആയുഷ്മാൻ ഖുറാന. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് ഖുറാന ഇക്കാര്യം അറിയിച്ചത്. മുംബൈയിൽ നിന്ന് ഛണ്ഡീഗഡിലേക്കുള്ള വിമാനത്തിനിലിരുന്ന് പലരും മൊബൈൽ ഫോണിൽ മത്സരം കാണുകയായിരുന്നു എന്നും പൈലറ്റ് മനപൂർവം അഞ്ച് മിനിട്ട് വൈകിയാണ് വിമാനം എടുത്തതെന്നും ഖുറാന ട്വിറ്ററിൽ കുറിച്ചു.
‘ഈ കഥ എൻ്റെ ഭാവി തലമുറയ്ക്കുള്ളതാണ്. മത്സരത്തിലെ അവസാന രണ്ട് ഓവറുകൾ മുംബൈ-ഛണ്ഡീഗഡ് വിമാനത്തിനുള്ളിലിരുന്നാണ് കണ്ടത്. വിമാനത്തിനുള്ളിൽ മറ്റ് യാത്രക്കാരും അവരവരുടെ മൊബൈലിൽ കണ്ണുനട്ടിരിക്കുകയായിരുന്നു. എനിക്കുറപ്പാണ്, ക്രിക്കറ്റ് പ്രേമിയായ പൈലറ്റ് അഞ്ച് മിനിട്ട് മനപൂർവം വൈകിയാണ് വിമാനം എടുത്തത്. അതിൽ ആർക്കും പരാതി ഉണ്ടായിരുന്നില്ല. ഒരിക്കലും ഇത്ര ഒരുമിച്ചുള്ള അലർച്ച ഞാൻ ഒരു വിമാനത്തിനുള്ളിൽ നിന്ന് കേട്ടിട്ടില്ല. റൺവേയിലൂടെ സഞ്ചരിക്കുമ്പോഴായിരുന്നു ഇത്.’- ആയുഷ്മാൻ കുറിച്ചു.
This story is for my future generations. I watched the final two overs inside the Mumbai-Chandigarh flight just before taking off with the passengers glued to their cell phones. I’m sure the cricket fanatic pilot delayed it deliberately by 5 mins, and nobody was complaining. 1/2
— Ayushmann Khurrana (@ayushmannk) October 23, 2022
Be the first to comment