കോട്ടയം: വെള്ളൂർ കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡിൽ (കെപിപിഎൽ) വ്യാവസായികാടിസ്ഥാനത്തിലുള്ള ഉൽപാദനത്തിന്റെ ഉദ്ഘാടനം ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഇന്ന് നിർവഹിച്ചു. ചടങ്ങിൽവ്യവസായ-നിയമ വകുപ്പ് മന്ത്രി പി. രാജീവ് അധ്യക്ഷത വഹിച്ചു. വനം വകുപ്പു മന്ത്രി എ.കെ. ശശീന്ദ്രൻ മുഖ്യാതിഥിയായി പങ്കെടുത്തു. വി എൻ വാസവൻ എം ൽ എ, ജോസ് കെ മാണി എം പി, തോമസ് ചാഴികാടൻ എം പി, മോൻസ് ജോസഫ് എം ൽ എ തുടങ്ങിയവർ പങ്കെടുത്തു .
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡിനെ സംസ്ഥാന സർക്കാർ ഏറ്റെടുത്ത് പുനരുജ്ജീവിപ്പിച്ചാണു കെപിപിഎൽ ആരംഭിച്ചത്. ഗുണമേന്മയുള്ള 45 ജിഎസ്എം ന്യൂസ് പ്രിന്റാണ് ആദ്യഘട്ടം നിർമിക്കുക. തടികൊണ്ടുള്ള പൾപ്പും ഡീ-ഇങ്കിങ്ങ് പ്ലാന്റിലൂടെ പാഴ്ക്കടലാസിൽ നിന്നുള്ള പൾപ്പും സംയോജിപ്പിച്ചാണു കടലാസ് നിർമിക്കുന്നത്. ന്യൂസ് പ്രിന്റിനൊപ്പം ടിഷ്യു പേപ്പര്‍ ,ആര്‍ട്ട് പേപ്പര്‍ പോലെയുള്ള മറ്റ് കടലാസ് ഉല്‍പ്പന്നങ്ങളിലേയ്ക്കും കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കും.
2019 ജനുവരി ഒന്നിനാണ് എച്ച്എന്‍എല്‍ കമ്പനി പൂട്ടിയത് , 453 ജീവനക്കാരും 700 കരാര്‍ തൊഴിലാളികളും, 300 പരിശീലകരുമുണ്ടായിരുന്ന സ്ഥാപനത്തെ കേന്ദ്രം നഷ്ടത്തിന്റെ പേരില്‍ കൈയൊഴിയുകയായിരുന്നു.
Be the first to comment