ദുബായിൽ ജൂനിയർ മോഡൽ ഇന്റർനാഷണൽ നടത്തിയ ലോക സുന്ദരി മത്സരത്തിൽ ശ്രദ്ധ നേടി ഇടുക്കിക്കാരിയായ 10 വയസ്സുകാരി. ഉടുമ്പുംചോല സ്വദേശി ആദ്യ ആണ് പ്രിൻസസ് ഓഫ് ഏഷ്യയായി തിരഞ്ഞെടുക്കപ്പെട്ടത്. വേൾഡ് ഫിനാലെയിൽ പങ്കെടുക്കുന്നതിന് വേണ്ടിയുള്ള നീണ്ട പരിശീലനത്തിന് ഒടുവിലാണ് കിരീടനേട്ടം.
ടിവി ഷോകളിൽ കണ്ട മോഡലുകളിലെ ചുവടുവെപ്പും മുഖഭാവവും കണ്ണാടിയ്ക്ക് മുന്നിൽ അനുകരിച്ചാണ് മോഡലിങ്ങിൽ ആദ്യയുടെ തുടക്കം. ആർട് കഫെ കമ്പനിയുടെ നേതൃത്വത്തിൽ മലബാർ ഫാഷൻ ഷോയിൽ ഇടുക്കിയിൽ നിന്ന് പങ്കെടുത്ത ഏക മത്സരാർത്ഥിയായിരുന്നു ആദ്യ.
ഫാഷൻ റൺവെ ഇന്റർനാഷണലിൽ തൃശൂർ വെച്ച് നടത്തിയ ഒഡിഷനിൽ അവസരം ലഭിച്ചു. പിന്നീട് ഇന്ത്യയിലെ വിവിധ സംസഥാനങ്ങളിൽ കുട്ടികളോടൊപ്പം ഇന്റർനാഷണൽ ഫിനാലെയിൽ പങ്കെടുത്ത് സെക്കൻഡ് റണ്ണറപ്പ് ആയി. ഇതിനെ തുടർന്നാണ് വേൾഡ് ഫിനാലയിലെ കിരീട നേട്ടം.
പ്രിൻസസ് ഓഫ് ഏഷ്യ, ജെഎം ഐ റൈസിംഗ് സ്റ്റാർ,ഫേസ് ബുക്ക് സ്റ്റാർ എന്നീ 3 ടൈറ്റിലുകളാണ് ആദ്യ കരസ്തമാക്കിയത്. മോഡലിങ്ങിന്റെ ലോകം കീഴടക്കുക എന്നതാണ് മലയോരത്ത് നിന്നുള്ള ഈ കൊച്ചു മിടുക്കിയുടെ സ്വപ്നം. മാതാപിതാക്കളായ ജിമിയും ലിജയും പൂർണ്ണ പിന്തുണയുമായി ഒപ്പമുണ്ട്.
Be the first to comment