വളരെക്കാലം മുമ്പ് തന്നെ അഭിനയ രംഗത്ത് എത്തിയ മഞ്ജു പിള്ളയ്ക്ക് ഇന്നും അതേ ചുറുചുറുക്കാണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ഇത് ശരിവെയ്ക്കുന്ന പ്രകടനമാണ് ‘ഹോം’ എന്ന ചിത്രത്തില്‍ മഞ്ജു പുറത്തെടുത്തത്. കുട്ടിയമ്മ എന്ന കഥാപാത്രത്തെ അത്രകണ്ട് മഞ്ജു അവിസ്മരണീയമാക്കിയിരുന്നു.
ഇപ്പോള്‍ ഇതാ മഞ്ജു പിള്ള ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്. ‘ഞാന്‍ എന്റെ ചിറകുകള് വിരിച്ചു, ബാക്കി എല്ലാം എന്റെ വസ്ത്രം പറയും’ എന്ന ക്യാപ്ഷനും ചിത്രങ്ങള്‍ക്കൊപ്പം നല്‍കിയിട്ടുണ്ട്. മേക്കപ്പ് – ജോ കൊരട്ടി, ഹെയര്‍സ്റ്റൈല്‍&കോസ്റ്റിയൂം – സ്വപ്ന മന്ത്ര.
മഞ്ജുവിന്റെ ചിത്രങ്ങള്‍ക്ക് മികച്ച അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രായം കൂടുംതോറും മഞ്ജുവിന്റെ സൗന്ദര്യവും കൂടുന്നുണ്ടെന്നാണ് കുടുംബ പ്രേക്ഷകര്‍ ഉള്‍പ്പെടെ പറയുന്നത്. ഇനി നായികയായി അഭിനയിക്കാമെന്നാണ് ചിലരുടെ അഭിപ്രായം.
2000-2001ല്‍ മികച്ച ടെലിവിഷന്‍ അഭിനേത്രിക്കുള്ള സംസ്ഥാന പുരസ്കാരം മഞ്ജു നേടിയിരുന്നു. വി.എന്‍. മോഹന്‍ദാസിന്റെ ദേവരഞ്ജിനി എന്ന സീരിയലിലേയും വേണു നായരുടെ സേതുവിന്റെ കഥകള്‍ എന്നതിലേയും അഭിനയത്തിനായിരുന്നു പുരസ്കാരം.
2002-2003ല്‍ അലി അക്ബറിന്റെ സുന്ദരന്മാരും സുന്ദരികളും എന്ന സീരിയലിലെ അഭിനയത്തിനു ഫിലിം ക്രിട്ടിക്സ് അവാര്‍ഡും മഞ്ജുവിനെ തേടിയെത്തി.
പഴയകാല ഹാസ്യനടന് എസ്.പി. പിള്ളയുടെ പേരമകളാണ് മഞ്ജു. 2000 ഡിസംബര്‍ 23ന് സിനിമാ സീരിയല്‍ നടന് മുകുന്ദന് മേനോനെ വിവാഹം ചെയ്തു. ഈ ബന്ധം പിന്നീട് വിവാഹമോചനത്തില്‍ കലാശിച്ചു. പിന്നീട് ഛായാഗ്രാഹകന്‍ സുജിത്ത് വാസുദേവനെ മഞ്ജു വിവാഹം ചെയ്തു. ഈ ബന്ധത്തില്‍ ദയ എന്ന മകളുണ്ട്.
Be the first to comment