അതിരമ്പുഴ: ഏറ്റുമാനൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിന് നാളെ തിരിതെളിയും. അതിരമ്പുഴയിലെ നാല് സ്കൂളുകളിലായാണ് മത്സരങ്ങൾ നടക്കുന്നത്. ചൊവ്വാഴ്ച രാവിലെ 10 മണിക്ക് സെൻറ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ ചലച്ചിത്ര താരം കലാഭവൻ പ്രജോദ് ഉദ്ഘാടനം നിർവഹിക്കും. സ്കൂൾ മാനേജർ ഫാദർ ഡോ. ജോസഫ് മുണ്ടകത്തിൽ അദ്ധ്യക്ഷത വഹിക്കും.
ജില്ലാ പഞ്ചായത്ത് അംഗം ഡോ.റോസമ്മ സോണി, ഏറ്റുമാനൂർ മുൻസിപ്പൽ ചെയർപേഴ്സൺ ലൗലി ജോർജ് പടിക്കര, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സജി തടത്തിൽ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജയിംസ് കുര്യൻ, ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെയിംസ് തോമസ്, പിടിഎ പ്രസിഡണ്ട് ടോമി മാത്യു എന്നിവർ പ്രസംഗിക്കും. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീജ പി ഗോപാൽ സ്വാഗതവും ജോയിന്റ് കൺവീനർ ഷൈരാജ് വർഗീസ് കൃതജ്ഞതയും പറയും.
Be the first to comment