ഉഴവൂര്‍: മദ്യലഹരിയിലുണ്ടായ വാക്കുതര്‍ക്കത്തിനിടയില്‍ ഇതര സംസ്ഥാന തൊഴിലാളിക്ക് കുത്തേറ്റു. ഉഴവൂരില്‍ താമസിച്ചുവരുന്ന ബംഗാള്‍ സ്വദേശി സമീര്‍ (28) നാണ് കുത്തേറ്റത്. സമീര്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. നാഷണല്‍ പെര്‍മിറ്റ് ലോറി ഡ്രൈവര്‍ ഉഴവൂര്‍ പയസ് മൗണ്ട് അളവേലില്‍ ജോമോന് (34) നെ കുറവിലങ്ങാട് പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ ഉച്ചയ്ക്ക് 1.30 ന് ഉഴവൂര്‍ ടൗണിലായിരുന്നു സംഭവം. മേസ്തിരി പണിക്കാരനായ സമീറും ജോമോനും തമ്മില്‍ മദ്യം പങ്കുവയ്ക്കുന്നത് സംബന്ധിച്ച് വാക്കുതര്‍ക്കം ഉണ്ടാവുകയായിരുന്നു. ഇതിനിടയില്‍ സമീര്‍ കുത്തേറ്റ് നിലത്തുവീഴുകയായിരുന്നു. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് കുറവിലങ്ങാട് പോലീസെത്തി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
Be the first to comment