ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ട്വന്റി-20 മത്സരത്തില്‍ ഇന്ത്യയുടെ സൂര്യകുമാര്‍ യാദവിന് സെഞ്ചുറി. സൂര്യയുടെ രണ്ടാം ടി 20 സെഞ്ചുറിയാണിത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ഇന്ത്യയ്ക്ക് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സാണ് നേടാനായത്.
49 പന്തില്‍ നിന്നാണ് മൂന്നാമനായി ക്രീസിലെത്തിയ സൂര്യകുമാര്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയത്. വെറും 17 പന്തില്‍ നിന്നായിരുന്നു സൂര്യ 50 റണ്‍സ് നേടിയത്. 51 പന്തില്‍ പുറത്താകാതെ 11 ഫോറും 7 സിക്സും ഉള്‍പ്പടെ 111 റണ്‍സ് സൂര്യകുമാര്‍ അടിച്ചുകൂട്ടി. എന്നാല്‍ അവസാന ഓവറില്‍ ഒരു പന്ത് പോലും നേരിടാനായില്ല.
ഇന്ത്യ നേടിയ 191 റണ്‍സില്‍ 111ഉം സൂര്യയുടെ വകയായിരുന്നു. ശേഷിക്കുന്ന ബാറ്റര്‍മാര്‍ നേടിയത് 69 റണ്‍സ് മാത്രം. ഈ വര്‍ഷം 30 ടി20 ഇന്നിംഗ്സുകളാണ് സൂര്യ കളിച്ചത്. 47.95 ശരാശരിയില്‍ 1151 റണ്‍സ് അടിച്ചെടുത്തു. 188.37 എന്ന അമ്പരപ്പിക്കുന്ന സ്ട്രൈക്കറ്റ് റേറ്റുമുണ്ട്. ഒമ്പത് അര്‍ധ സെഞ്ചുറികളും രണ്ട് സെഞ്ചുറികളും കരിയറില്‍ നേടി.
19-ാം ഓവറിൽ ഫെർഗൂസനെതിരെ 4 ഫോറും 1 സിക്സും ഉൾപ്പടെ 22 റൺസാണ് സൂര്യകുമാർ അടിച്ചു കൂട്ടിയത്. എങ്ങനെ എറിഞ്ഞാലും അടിക്കുന്ന അവസ്ഥ. വീഡിയോ കാണാം
— Cric Videos (@PubgtrollsM) November 20, 2022
Be the first to comment