സിനിമ കാണുന്നതിനിടെ കുഞ്ഞുങ്ങള്‍ കരഞ്ഞാല്‍ സിനിമ പകുതിയില്‍ നിര്‍ത്തി ഇറങ്ങിപോകുന്നത് തിയേറ്ററുകളിലെ സ്ഥിരം കാഴ്ചയാണ്. ഇനി കുഞ്ഞിനെ തൊട്ടിലിലാട്ടി തിയേറ്ററില്‍ ഇരുന്നു തന്നെ സിനിമകാണാം. ചലച്ചിത്ര വികസന കോര്‍പ്പറേഷനാണ് ‘ക്രൈ റൂം’ എന്ന പദ്ധതി ഒരുക്കുന്നത്. തിയേറ്ററില്‍ സിനിമ കാണുന്നതിനിടെ കുഞ്ഞു കരഞ്ഞാല്‍ ഇനി അമ്മക്കും കുഞ്ഞിനും ക്രൈ റൂമിലിരിക്കാം.
സർക്കാർ തീയറ്ററുകൾ വനിതാ ശിശു സൗഹാർദ്ദ തീയറ്ററുകളായി മാറ്റുന്നതിന്റെ ഭാഗമായി കെഎസ്എഫ്ഡിസി തിരുവനന്തപുരം കൈരളി തിയറ്റർ കോംപ്ലക്സിലാണ് ക്രൈറൂം സജ്ജീകരിച്ചിട്ടുള്ളത്. കെഎസ്എഫ്ഡിസി ക്രൈറൂമുകൾ കൂടുതൽ തീയറ്ററുകളിലേക്ക് വ്യാപിപ്പിക്കാനുള്ള പ്രവർത്തനത്തിലാണ്. ശബ്ദം പുറത്തേക്ക് കേൾക്കാത്ത രീതിയിൽ നിർമ്മിച്ച ക്രൈറൂമിൽ, തൊട്ടിലും ഡയപ്പർ മാറ്റാനുമുള്ള സൗകര്യവുമുണ്ട്. കൂടാതെ കുഞ്ഞുമായി ക്രൈറൂമിലിരുന്ന് യാതൊരു ബുദ്ധിമുട്ടുമില്ലാതെ സിനിമ കാണാനുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
Be the first to comment