കാത്തിരിപ്പിന് ഒടുവില്‍ നടി ഹന്‍സിക മോട്വാനിയുടെ പ്രണയം പൂവണിഞ്ഞു. ദീര്‍ഘനാളത്തെ പ്രണയത്തിന് ശേഷം ഹന്‍സിക-സൊഹൈല്‍ കതൂരിയ വിവാഹം നടന്നു. ഡിസംബര്‍ 4 ന് ജയ്പൂരിലെ മുണ്ടോട കൊട്ടാരത്തിലാണ് ആഢംബര വിവാഹം നടന്നത്.
ഇപ്പോള്‍ ഇതാ ഹന്‍സികയുടെ വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. ചുവപ്പ് നിറമുള്ള ലെഹങ്കയായിരുന്നു ഹന്‍സികയുടെ വിവാഹ വേഷം. പരമ്പരാഗത രീതിയിലുള്ള ആഭരണങ്ങളും ശ്രദ്ധേയമായി. ഷെര്‍വാനി ധരിച്ചാണ് സൊഹൈല്‍ വിവാഹത്തിനെത്തിയത്.
മുംബൈയിലെ മാതാ കി ചൗകിന് ശേഷമാണ് ഹന്‍സികയുടെയും സൊഹൈലിന്റെയും വിവാഹ ചടങ്ങുകള്‍ ആരംഭിച്ചത്.ഇതിനുശേഷം, സൂഫി നൈറ്റ്, മെഹന്ദി, ഹല്‍ദി തുടങ്ങിയ ചടങ്ങുകളും ആഘോഷമായി നടന്നു.
ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്നുവന്ന് ഏവരുടെയും പ്രിയങ്കരിയായി മാറിയ താരമാണ് ഹന്‍സിക മോട്വാനി. പിന്നീട് തെന്നിന്ത്യയിലെ ഏറ്റവും തിരക്കേറിയ നായികമാരില്‍ ഒരാളായി മാറി ഹന്‍സിക മാറി. ഇപ്പോള്‍ ബിസിനസ് പങ്കാളിയായിരുന്ന സൊഹൈല്‍ കതുരിയയുടെ ജീവിതപങ്കാളിയായി മാറിയിരിക്കുകയാണ് ഹന്‍സിക.
വിവാഹം കഴിഞ്ഞാലും സിനിമയില്‍ സജീവമായി തുടരുമെന്നും, വിവാഹം ഒരിക്കലും ജോലിയ്ക്ക് തടസമാകില്ലെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് താനെന്നും എല്ലാ ജോലിയ്ക്കും അതിന്റേതായ മൂല്യമുണ്ടെന്നും ഹന്‍സിക പറഞ്ഞു. മുംബൈ സ്വദേശിയായ സൊഹൈല്‍ കതൂരിയ ബിസിനസുകാരനും മുംബൈയിലെ പ്രമുഖ വസ്ത്രവ്യാപാര ശൃംഖലയുടെ ഉടമയുമാണ്.
Be the first to comment