രാജ്യാന്തര ചലച്ചിത്രമേള ഡെലിഗേറ്റ് സെൽ പ്രവർത്തനം ആരംഭിച്ചു; പാസ് വിതരണം നാളെ മുതൽ

രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് സെൽ ഇന്ന് പ്രവർത്തനം ആരംഭിച്ചു . നടി ആനിക്ക് മന്ത്രി വി എൻ വാസവൻ ആദ്യ പാസ് നൽകി . ലഹരി വിരുദ്ധ സന്ദേശം പതിപ്പിച്ച ആദ്യ ഡെലിഗേറ്റ് കിറ്റ് മന്ത്രി എം ബി രാജേഷ് നടൻ ഗോകുൽ സുരേഷിന് കൈമാറി.

മേളയുടെ മുഖ്യവേദിയായ ടാഗോർ തിയേറ്ററിൽ ക്രമീകരിച്ചിട്ടുള്ള ഡെലിഗേറ്റ് സെൽ വഴിയാണ് പാസുകൾ വിതരണം ചെയ്യുന്നത് .നാളെ രാവിലെ രാവിലെ ഒൻപതിനാണ് പാസ് വിതരണം ആരംഭിക്കുന്നത് .14 കൗണ്ടറുകളിലൂടെയാണ് ഡെലിഗേറ്റ് കിറ്റുകൾ വിതരണം ചെയ്യുന്നത്. പ്രതിനിധികൾ ഐ ഡി പ്രൂഫുമായെത്തി വേണം പാസുകൾ ഏറ്റുവാങ്ങേണ്ടത്. വിദ്യാർത്ഥികൾക്കും പ്രായമായവർക്കും ഭിന്ന ശേഷിക്കാർക്കും പ്രത്യേക കൗണ്ടർ ഏർപ്പെടുത്തിയിട്ടുണ്ട്.

 

Be the first to comment

Leave a Reply

Your email address will not be published.


*