‘സുപ്രീംകോടതി മൊബൈൽ ആപ്പ് 2.0’ ; പുറത്തിറക്കി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്

ദില്ലി: സുപ്രിംകോടതി മൊബൈൽ ആപ്ലിക്കേഷന്റെ ആൻഡ്രോയിഡ് വേര്‍ഷൻ  പ്രഖ്യാപിച്ച് ചീഫ് ജിസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്. കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തിയാണ് ‘സുപ്രീംകോടതി മൊബൈൽ ആപ്പ് 2.0’ ഗൂഗിൾ പ്ലേയിൽ ഇപ്പോൾ ലഭ്യമാക്കിയിരിക്കുന്നത്.  ഐഒഎസ് ഉപഭോക്താക്കൾക്ക് ഒരാഴ്ചയ്ക്കകം സേവനം ലഭ്യമാകും. എല്ലാ സ‍ര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്റുകൾക്കും അവരുടെ കെട്ടിക്കിടക്കുന്ന കേസുകൾ തിരിച്ചറിയാൻ ആപ്പിലൂടെ സാധിക്കും.

ആപ്പിലെ പുതിയ അപ്ഡേഷനിലൂടെ നോഡൽ ഓഫീസര്‍മാര്‍ക്കും കേന്ദ്രമന്ത്രാലയങ്ങൾക്കും  അവരുടെ കേസുകളുടെ നിലവിലെ അവസ്ഥയും വിധി സംബന്ധിച്ച വിവരങ്ങളും ഹാജരാക്കിയ രേഖകൾ സംബന്ധിച്ച വിവരങ്ങളും ലഭ്യമാകും. 

Be the first to comment

Leave a Reply

Your email address will not be published.


*