ഇനി ഉറങ്ങിപോയാലും നിങ്ങളെ വിളിച്ചുണർത്തും; പുതിയ നീക്കവുമായി ഇന്ത്യൻ റെയിൽവേ

ഇന്ത്യയിലെ ജനസംഖ്യയുടെ വലിയൊരു വിഭാഗം ദിവസേന ട്രെയിനുകളില്‍ യാത്ര ചെയ്യുന്നു. രാത്രിയാണ് ഇറങ്ങേണ്ട സ്‌റ്റേഷനില്‍ എത്തുന്നതെങ്കില്‍ സുരക്ഷയ്ക്ക് അപ്പുറം മറ്റൊരു ഭയം കൂടി പലരെയും അലട്ടാറുണ്ട്. സ്‌റ്റേഷനില്‍ എത്തുമ്പോള്‍ ഉറങ്ങിപ്പോകുമോയെന്ന ഈ ഭയം പരിഹരിക്കാന്‍ റെയില്‍വേ തന്നെ രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍. യാത്രക്കാരുടെ സൗകര്യാര്‍ത്ഥം ഡെസ്റ്റിനേഷന്‍ അലര്‍ട്ടും വേക്കപ്പ് അലാറവും ആരംഭിച്ചാണ് ഇന്ത്യന്‍ റെയില്‍വേയുടെ പുതിയ നീക്കം. 

വേക്കപ്പ് അലാറം സെറ്റ് ചെയ്യാന്‍ ആദ്യം നിങ്ങള്‍ 139 ഡയല്‍ ചെയ്യണം.തുടര്‍ന്ന് നിങ്ങളുടെ ഭാഷ തിരഞ്ഞെടുക്കുക. പിന്നാലെ നിങ്ങള്‍ IVR മെയിന്‍ മെനുവില്‍ 7 അമര്‍ത്തുക.അതിനുശേഷം ലഭിച്ച IVR നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് 1 അമര്‍ത്തുക. ഇതോടെ നിങ്ങളുടെ 10 അക്ക PNR നമ്പര്‍ ഡയല്‍ ചെയ്യാന്‍ നിര്‍ദ്ദേശം ലഭിക്കും. പിഎന്‍ആര്‍ നമ്പര്‍ നല്‍കിയ ശേഷം 1 അമര്‍ത്തുക.ഇതിനുശേഷം 139-ല്‍ നിന്ന് ഒരു സ്ഥിരീകരണ സന്ദേശം വരും. തുടര്‍ന്ന് നിങ്ങളുടെ ലക്ഷ്യസ്ഥാനം ഏതെന്ന് നല്‍കാം. ഇറങ്ങേണ്ട ഈ സ്റ്റേഷന് 20 മിനിറ്റ് മുമ്പ് നിങ്ങളുടെ മൊബൈലില്‍ വേക്കപ്പ് അലാറം മുഴങ്ങാന്‍ തുടങ്ങും. 

139 ഡയല്‍ ചെയ്ത് ഒരു കസ്റ്റമര്‍ സര്‍വീസ് എക്സിക്യൂട്ടീവിനോട് സംസാരിച്ച് നിങ്ങള്‍ക്ക് മുന്നറിയിപ്പ് സന്ദേശം ആക്ടീവാക്കാം.ഇതോടൊപ്പം എസ്എംഎസ് വഴിയും ഈ സൗകര്യം പ്രയോജനപ്പെടുത്താം.ഇതിനായി, നിങ്ങള്‍ വലിയ അക്ഷരത്തില്‍ അലര്‍ട്ട് എന്ന് എഴുതണം, ശേഷം ഒരു സ്‌പെയ്‌സും നിങ്ങളുടെ PNR നമ്പറും എഴുതി 139 ലേക്ക് അയയ്ക്കണം.ഇതിനുശേഷം നിങ്ങള്‍ ഇറങ്ങേണ്ട സ്റ്റേഷന്റെ പേരും മെസ്സേജ് ചെയ്താൽ വേക്കപ്പ് അലാറം ആക്റ്റീവാകും.

Be the first to comment

Leave a Reply

Your email address will not be published.


*