നെതര്‍ലന്‍ഡ്‌സിനെ തകര്‍ത്ത് മെസിപ്പട

അവസാന നിമിഷം വരെ ഉദ്വേഗം നിറഞ്ഞുനിന്ന കളിയില്‍ നെതര്‍ലന്‍ഡ്‌സിനെ തകര്‍ത്ത് അര്‍ജന്റീന സെമിയില്‍. ആരാധകര്‍ക്ക് ബ്രസീല്‍- അര്‍ജന്റീന സ്വപ്ന ഫൈനല്‍ കാണാനായില്ലെങ്കിലും ബ്രസീലിന് പിഴച്ച പെനാലിറ്റിയില്‍ അര്‍ജന്റീന വിജയം നേടിയെടുത്ത് സെമിയിലേക്ക് നടന്നടുക്കുകയായിരുന്നു. എമിലിയാനോ മാര്‍ട്ടിനസ് എന്ന അര്‍ജന്റീനന്‍ ഗോള്‍ കീപ്പര്‍ നെതര്‍ലന്‍ഡ്‌സിന്റെ ആദ്യ രണ്ട് കിക്കുകളും തടുക്കുകയായിരുന്നു. ഇതാണ് കളിയില്‍  നിര്‍ണായകമായത്.

മത്സരത്തിന്റെ ആദ്യ പകുതിയില്‍ തന്നെ അര്‍ജന്റീന നയം വ്യക്തമാക്കിയിരുന്നു. 35-ാം മിനിറ്റില്‍ ലയണല്‍ മെസിയുടെ അസ്സിസ്റ്റ് മുതലാക്കിയ മോളിന നെതര്‍ലാന്‍ഡ്സിൻ്റെ വലകുലുക്കി. ആദ്യ പകുതിയില്‍ അര്‍ജന്റീനക്ക് ലീഡ്. ഇഞ്ച്വറി ടൈമില്‍ രണ്ടാം ഗോള്‍ നേടി നെതര്‍ലന്‍ഡ്‌സ് സമനില പിടിച്ചതിനെത്തുടര്‍ന്ന് നല്‍കിയ എക്‌സ്ട്രാ ടൈമില്‍ രണ്ട് ടീമുകള്‍ക്കും ഗോള്‍ നേടാനായില്ല. തുടര്‍ന്ന് കളി പെനാല്‍റ്റി ഷൂട്ട് ഔട്ടിലേക്ക് കടന്നു.

നെതര്‍ലന്‍ഡ്സിന് വേണ്ടി ആദ്യ കിക്ക് എടുത്ത വാന്‍ ഡൈക്കിന് പിഴച്ചു. അര്‍ജന്റീനയുടെ ഗോള്‍ കീപ്പര്‍ വാന്‍ ഡൈക്കിന്റെ കിക്ക് തട്ടിയകറ്റിയതോടെ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് മേല്‍ക്കൈ. നീലപ്പടയുടെ ആദ്യ കിക്ക് എടുത്ത മെസി പന്ത് അനായാസം വലയിലാക്കി. സ്റ്റീവന്‍റെ രണ്ടാം കിക്കും മാര്‍ട്ടിനസിന്‍റെ പറക്കലില്‍ അവസാനിച്ചു. എന്നാല്‍ അര്‍ജന്‍റീനക്കായി പരേഡെസ് ലക്ഷ്യംകണ്ടു. പിന്നാലെ മൂന്നാം കിക്ക് ഇരു ടീമുകളും വലയിലെത്തിച്ചു. ഡച്ചിനായി കോപ്മെനാഷും അര്‍ജന്‍റീനക്കായി മൊണ്ടൈലുമാണ് കിക്കെടുത്തത്. വൗട്ടിന്‍റെ നാലാം കിക്ക് ഗോളായപ്പോള്‍ എന്‍സോയുടെ കിക്ക് പാഴായി. ഡി ജോങിന്‍റെ അഞ്ചാം കിക്ക് നെതര്‍ലന്‍ഡ്‌സ് വലയിലെത്തിച്ചപ്പോള്‍ ലൗട്ടാരോയുടെ അവസാന ഷോട്ട് വല കുലുക്കിയതോടെ അര്‍ജന്‍റീന 4-3ന് വിജയം സ്വന്തമാക്കി. 

Be the first to comment

Leave a Reply

Your email address will not be published.


*