കുടുംബശ്രീ ദേശീയ സരസ് മേളയിലൂടെ ഇന്ത്യൻ ഗ്രാമീണ ഉൽപന്ന വിപണിയുടെ വ്യാപാരരഹബ്ബായി കോട്ടയം നാഗമ്പടം മൈതാനം. രാജ്യത്തെ ഇതര സംസ്ഥാനങ്ങളിലെ ഉത്പന്നങ്ങൾ പരിചയപ്പെടാനും, വാങ്ങാനുമുള്ള അവസരമാണ് സരസ് മേളയിലൂടെ കുടുംബശ്രീ ഒരുക്കുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര ഭരണപ്രദേശങ്ങളിൽ നിന്നുമുള്ള വനിതാ സംരംഭകരാണ് വിവിധ ഉത്പന്നങ്ങളുമായി മേളക്ക് എത്തിയിട്ടുള്ളത്.
കേരളത്തിലെ 14 ജില്ലകളിൽ നിന്നുള്ള കുടുംബശ്രീ സംരംഭകരും മേളയുടെ ഭാഗമാകുന്നു. ഉത്തർപ്രദേശിലെ കൈത്തറി ബെഡ് ഷീറ്റുകൾ, കൂർത്തീസ്, തമിഴ്നാടൻ ചണം നിർമ്മിത ഹാൻഡ് ബാഗുകൾ, ബാഗുകൾ, സഞ്ചികൾ, രാജസ്ഥാൻ, ഒഡീഷ, ചത്തീസ്ഗഡ്, മഹാരാഷ്ട്ര, ജമ്മു കാശ്മീർ, ഹരിയാന, ഹിമാചൽ പ്രദേശ്, ഗോവ, അന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള കൈത്തറി വസ്ത്രങ്ങൾ, ബെഡ് ഷീറ്റുകൾ, ചുരിദാറുകൾ, കുർത്തകൾ, കറി പൗഡറുകൾ, ഡ്രൈ ഫ്രൂട്ട്സ്, ഭക്ഷ്യ ഉത്പന്നങ്ങൾ, അച്ചാറുകൾ, ബാംബു നിർമ്മിത കുട്ടകൾ, ഉറികൾ, തുടങ്ങിയ അലങ്കാര വസ്തുക്കളും മേളയ്ക്ക് പകിട്ടേകുന്നു.
150 രൂപ മുതൽ 750 രൂപ വരേയുള്ള കൈത്തറി ഉത്പന്നങ്ങളാണ് വിപണിയിലുള്ളത്. കേരളത്തിലെ കുടുംബശ്രീ വനിതാ സംരംഭകർ തയ്യാറാക്കിയ വിവിധ തരം ചമ്മന്തിപ്പൊടികൾ, അച്ചാറുകൾ, ഭക്ഷണ ഉത്പന്നങ്ങൾ, വയനാടൻ ഹെയർ പാക്കുകൾ, സുഗന്ധദ്രവ്യങ്ങൾ മുതലായവയോടൊപ്പം തന്നെ മേളയുടെ ഭാഗമായ ഇന്ത്യൻ ഫുഡ് കോർട്ടിലൂടെ ഇന്ത്യൻ ഭക്ഷണ രുചികൾ ആസ്വദിക്കാനുള്ള അവസരവുമാണ് സരസ്മേള ഒരുക്കുന്നത്.
*ഇന്നത്തെ പരിപാടികൾ
Be the first to comment